Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 4 March 2012

ജൈവ പച്ചക്കറികൃഷി മത്സരം





കോഴിക്കോട്: രാസവളങ്ങളുടെ ഉപയോഗം കുറച്ച് ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചേളന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് സാക്ഷരതാ മിഷന്‍ ഗുഡ്‌ലക്ക് തുടര്‍ വിദ്യാകേന്ദ്രം, കാലിക്കറ്റ് സൗത്ത് റോട്ടറിയുടെ സഹകരണത്തോടെ ജൈവ പച്ചക്കറി കൃഷി മത്സരം ആരംഭിച്ചു.


മത്സരാര്‍ഥികള്‍ കുറഞ്ഞത് അഞ്ചുസെന്റ് സ്ഥലത്ത് വെള്ളരി, വെണ്ട, കയ്പ, പയര്‍, ചീര എന്നിവയാണ് കൃഷി ചെയ്യേണ്ടത്.


പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിലായി 15 ഗ്രൂപ്പുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. മികച്ച വിളവെടുക്കുന്ന കര്‍ഷകര്‍ക്ക് കര്‍ഷകശ്രീ അവാര്‍ഡും നല്‍കും.


വിത്ത് നടീല്‍ കര്‍മം കാലിക്കറ്റ് സൗത്ത് റോട്ടറി പ്രസിഡന്റ് കെ.പി.യു. അലി നിര്‍വഹിച്ചു.


പഞ്ചായത്തംഗം വി. ജിതേന്ദ്രനാഥ് അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ടി. വത്സല, തുടര്‍വിദ്യാകേന്ദ്രം പ്രേരക് എ.ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


കൃഷിവിജ്ഞാനക്ലാസ്സില്‍ കൃഷി ഓഫീസര്‍ രൂപ നാരായണന്‍ അധ്യക്ഷത വഹിച്ചു. സൂസന്‍ ചെറിയാന്‍ ക്ലാസ്സെടുത്തു.

No comments:

Discuss