കണ്ണന്‍കടവ്: ഹൈദരലി ശിഹാബ് തങ്ങളാല്‍ ജനങ്ങള്‍ക്കായി സമര്‍പ്പിച്ച ലീഗ് ഹൌസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം മന്ത്രിമാരുടേയും എം എല്‍ എ യുടേയും അഭാവത്താല്‍ മങ്ങലേറ്റപ്പോള്‍ പ്രവര്‍ത്തകര്‍ അതേറ്റെടുത്ത് തീര്‍ത്തും ഒരു ഉത്സവമാക്കി മാറ്റുകയായിരുന്നു. കണ്ണന്‍കടവ് ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കം ചാനലുകള്‍ ഫ്ളാഷ് ന്യൂസ് ആക്കി മത്സരിച്ചപ്പോള്‍ ഇവിടെ പ്രവര്‍ത്തകര്‍ തീര്‍ത്തും ആഘോഷത്തിലായിരുന്നു. ലീഗിനെ ഒരു വികാരമായി നെഞ്ചിലേറ്റിയ പ്രവര്‍ത്തകരോട് മുന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഒരു കോക്കസ് പ്രവര്‍ത്തിച്ചതായാണ് കണ്ണന്‍കടവ് ലീഗ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
മാസങ്ങളോളം ഇതിനായ് അഹോരാത്രം ആത്മസമര്‍പ്പണത്തോടു കൂടി പ്രവര്‍ത്തിച്ചവരുടെ വികാരം ഇദ്ദേഹം മനസ്സിലാക്കിയിരുന്നെങ്കില്‍ എന്നാണ് കണ്ണന്‍കടവ് ന്യൂസ് റിപ്പോര്‍ട്ടറുടെ വിലയിരുത്തല്‍. ശേഷം നടന്ന ഗാനമേളയിലെ അഭൂത പൂര്‍ണ്ണമായ ജനത്തിരക്ക് ആയിരുന്നു. ആവേഷത്തോടെ ജനങ്ങള്‍ നൃത്ത ചുവടുകള്‍ വെക്കുന്ന കാഴ്ചയായിരുന്നു എങ്ങും. സമ്മേളന നഗരിയില്‍ സജീവമായിരുന്ന കണ്ണന്‍കടവ് ന്യൂസിന്റെ സ്റ്റാളും എടുത്തു പറയേണ്ട ഒന്നായിരുന്നു. ഭാവി പരിപാടികള്‍ ശുഭകരമായി നടക്കാനും നന്മയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും കണ്ണന്‍കടവ് ന്യൂസ് എല്ലാ വിധ പിന്തുണയോടു കൂടി നിങ്ങളോടൊപ്പം..........................................