Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 13 November 2011

കാട്ടിലപ്പീടികയുടെ റീചാര്‍ജ്

കാട്ടിലപ്പിടിക: 'കയ്യിലുള്ള സിം ഏത് കമ്പനിയുടേതുമാവട്ടെ, റീചാര്‍ജ് കാര്‍ഡ് ഇവിടെ ലഭ്യമാണ്' ഇത് ഒരു പരസ്യ വാചകം ആണെന്ന് കരുതിയെങ്കില്‍ തെറ്റി, കാട്ടിലപ്പീടിക അങ്ങാടിയില്‍ നിന്നും പടിഞ്ഞാറോട്ട് തിരിഞ്ഞാല്‍ ഫ്ലോറിനയില്‍ കാണുന്ന കാഴ്ചയാണിത്. നല്ല ഒരു ബാഡ്മിന്റണ്‍ പ്ലയര്‍ ആയ ശാഫി കാട്ടിലപ്പീടിക ആണ് ഇതിന്റെ ഉടമസ്ഥന്‍. വര്‍ഷങ്ങളോളമായി കാട്ടിലപ്പീടികയില്‍ ബിസിനസ്സ് നടത്തുന്ന ശാഫി മറ്റുള്ളവര്‍ കരുതുന്നത് പോലെ ഇത് താന്‍ ചൊറിഞ്ഞ ഒരു ഏര്‍പ്പാട് ആയല്ല കാണുന്നത് എന്നും മറിച്ച് സേവനവും സമന്വയിപ്പിച്ച് കൊണ്ടുള്ള ഒരു ബിസിനസ്സ് ആണ് ഇത് തനിക്ക് എന്നും ശാഫി കണ്ണന്‍കടവ് ന്യൂസിനോട് പറഞ്ഞു.
        ശബ്ദം കേട്ടാല്‍ നൊടിയിട കൊണ്ട് ആളെ മനസ്സിലാക്കുകയും നമ്പറിന്റെ തുടക്കം പറഞ്ഞാല്‍ അത് മുഴുമിപ്പിച്ച് ആളെ വിസ്മയിപ്പിക്കുന്ന ശാഫി തന്റെ ജീവിതാസ്വാദനവും ദീനീകാര്യങ്ങളും എങ്ങിനെ സമാന്തരമായി കൊണ്ട് പോകുന്നു എന്നറിയാന്‍ അദ്ദേഹത്തിന്റെ കയ്യിലുള്ള Apple 4G Iphone ലേക്കും ലാപ്ടോപ്പിലേക്കും ഒന്ന് നോക്കിയാല്‍ മാത്രം മതി. തന്റെ കച്ചവടത്തിന്റെ വിജയകാരണം തന്റെ പിതാവിന്റെ കണിശതയും കൃത്യതയും അനുഗ്രഹവും ആകാം എന്ന് ഒരു ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു. മുമ്പ് കാട്ടിലപ്പീടിക അങ്ങാടിയില്‍ കൊട്ടിഘോഷിച്ച് ഒരു റീചാര്‍ജ് കട തുറന്നപ്പോള്‍ തനിക്ക് ഇല്ലാത്ത ആശങ്ക പങ്ക് വെച്ച തന്റെ ഉപഭോക്താക്കളോട് 'തനിക്ക് ഉള്ളത് തന്റെ ദൈവം തന്റെ കയ്യില്‍ തന്നെ തരും' എന്ന അദ്ദേഹത്തിന്റെ ആത്മ വിശ്വാസം സഫുരിക്കുന്ന വാക്കുകള്‍ തന്റെ ചെറിയ ശരീരത്തില്‍ നിന്നുമുള്ള വലിയ വാക്കുകള്‍ തന്നെ ആയിരുന്നു എന്നതിന് കാലം സാക്ഷിയാണ്. തന്റെ കാപ്പാടുള്ള ബ്രഞ്ച് പൊളിഞ്ഞതിനെ കുറിച്ച് തമാശരൂപേണ ഞങ്ങളുടെ പ്രധിനിധി ചോദിച്ചപ്പോള്‍ ഒട്ടും ഭാവഭേദം കൂടാതെ അദ്ദേഹം പറഞ്ഞ മറുപടി പുതിയ തലമുറക്ക് ചിന്തിക്കാന്‍ കൂടി വക നല്‍കുന്നതായിരുന്നു. 'ആത്മാര്‍ത്ഥതയും കഠിനാധ്വാനവും ഒത്തു ചേര്‍ന്ന യുവാക്കളുടെ അഭാവം' ഇതായിരുന്നു അദ്ദേഹത്തിന്റെ അര്‍ത്ഥപൂര്‍ണ്ണമായ മറുപടി. ട്രെയിന്‍ ടിക്കറ്റും internet ഉം കൂടി പുതുതായി ചേര്‍ത്ത അദ്ദേഹത്തിന്റെ ബിസിനസ്സിനു ആശംസകള്‍ നേര്‍ന്ന് ഞങ്ങളുടെ പ്രധിനിധി തിരിച്ച്  വരുമ്പോള്‍ അദ്ദേഹം ക്യൂവിലുള്ള കസ്റ്റമേര്‍സിനു റീചാര്‍ജ് ചെയ്യുന്ന തിരക്കില്‍ ആയിരുന്നു.

Discuss