Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 4 March 2012

ജലക്ഷാമം പരിഹരിച്ചില്ലെങ്കില്‍ ഹോട്ടല്‍ സമയം വെട്ടിക്കുറക്കും -ഉടമകള്‍


കോഴിക്കോട്: രൂക്ഷമായ ശുദ്ധജലക്ഷാമം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ നഗരത്തിലെ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പകുതിയായി കുറക്കുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍.ബി. കൃഷ്ണക്കുറുപ്പ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ശുദ്ധജലക്ഷാമം അതിരൂക്ഷമായിരിക്കുകയാണ്. പലതവണ പരാതി നല്‍കിയിട്ടും ക്ഷാമം പരിഹരിക്കാന്‍ നഗരസഭയും വാട്ടര്‍ അതോറിറ്റിയും തയാറാവുന്നില്ല. സാമൂഹികപ്രശ്നമെന്ന നിലയില്‍ പ്രശ്നത്തില്‍ ഇടപെടാന്‍ തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാറും അടിയന്തരമായി തയാറാവണം. ഇല്ലെങ്കില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനം ഉച്ച വരെയോ ഉച്ചക്കുശേഷമോ ആക്കി നിജപ്പെടുത്തേണ്ടിവരും. ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് അധികൃതരായിരിക്കും ഉത്തരവാദികള്‍ -അദ്ദേഹം പറഞ്ഞു.
2006ല്‍ നടപ്പാക്കിയ ഭക്ഷ്യഗുണനിലവാര നിയമം, 1954ലെ മായം ചേര്‍ക്കല്‍ നിയമത്തെ അപേക്ഷിച്ച് കഠിനമാണ്. കുറ്റങ്ങള്‍ക്കുള്ള പിഴത്തുക ഹോട്ടലുകാര്‍ക്ക് താങ്ങാനാവുന്നതല്ല. ഈ വിഷയത്തില്‍ അസോസിയേഷന്‍ മാര്‍ച്ച് ആറിന് മൂന്നുമണിക്ക് അളകാപുരി ഓഡിറ്റോറിയത്തില്‍ ശില്‍പശാല സംഘടിപ്പിക്കും. ഭക്ഷ്യ ഗുണനിലവാരമനുസരിച്ചുള്ള ലൈസന്‍സിന് അപേക്ഷിക്കാനുള്ള ഫോറം യോഗത്തില്‍ വിതരണം ചെയ്യും. ഹോട്ടല്‍ ഉടമകളും ഓരോ സ്ഥാപനത്തില്‍നിന്നും മൂന്ന് ജീവനക്കാരും ശില്‍പശാലയില്‍ പങ്കെടുക്കണമെന്ന് കൃഷ്ണക്കുറുപ്പ് അഭ്യര്‍ഥിച്ചു. ജില്ലാ പ്രസിഡന്റ് എ. വിജയന്‍, സെക്രട്ടറി വി.വി. കുഞ്ഞായന്‍, സിറ്റി പ്രസിഡന്റ് പി. ഹമീദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Discuss