Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

ചേമഞ്ചേരി


ചേമഞ്ചേരി

കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കിലെ പന്തലായനി ബ്ളോക്ക് പരിധിയില്‍ ചേമഞ്ചേരി റവന്യൂ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 16.76 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ചേങ്ങോട്ടുകാവ്, അത്തോളി ഗ്രാമപഞ്ചായത്തുകള്‍, തെക്ക് തലക്കുളത്തൂര്‍, എലത്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍, പടിഞ്ഞാറ് അറബിക്കടല്‍, കിഴക്ക് അത്തോളി, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ്. 1963 ഡിസംബര്‍ 23-ാം തീയതിയാണ് ഈ പഞ്ചായത്തില്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഭരണസാരഥ്യം കൈയാളുന്നത്.  ആദ്യ പ്രസിഡന്റ് ഗോവിന്ദന്‍ നായരായിരുന്നു. ക്ഷേമങ്കിരി എന്ന സംസ്കൃത നാമത്തിന്റെ പരിണാമമാണ് ചേമഞ്ചേരി എന്ന് ചരിത്ര പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. ക്ഷേമമുള്ള കര എന്ന അര്‍ത്ഥത്തിലാണ് ഈ സംജ്ഞ ഉപയോഗിച്ചിരുന്നത്. കുറുമ്പ്രനാട് താലൂക്കിലെ പ്രസിദ്ധമായ സുഗന്ധ വ്യജ്ഞനങ്ങളും, നാണ്യവിളകളും തേടി ചീനക്കപ്പലുകളും, അറബിനൌകകളും ഒരു കാലത്ത് കാപ്പാട് തുറമുഖത്തണഞ്ഞിരുന്നു. കാപ്പാടും ചീനയുമായുള്ള വ്യാപാരബന്ധത്തിന്റെ  സാഹിത്യലക്ഷണങ്ങള്‍ ഇബ്നു ബത്തൂത്തയുടേയും, മാര്‍ക്കോപോളോയുടേയും സഞ്ചാരരേഖകളില്‍ ദൃശ്യമാണ്. വ്യാപാരാര്‍ത്ഥം ഇവിടെയെത്തിയ ചീനക്കാര്‍ നാട്ടില്‍ തമ്പടിച്ച ചേരിയാണ് ചീനച്ചേരിയായി മാറിയത്. ചീനപ്പാട്ട്, ഭരണി, ചെമ്പ്, ഈയം, പിഞ്ഞാണപ്പാത്രങ്ങള്‍ എന്നിവയായിരുന്നു ചീനക്കാര്‍ കാപ്പാടെത്തിച്ച ചരക്കുകള്‍. കുരുമുളക്, ഏലം, ഇലവങം, നാളികേരം, അടക്ക എന്നിവ ശേഖരിച്ച് അവര്‍ മടങ്ങുകയും ചെയ്തു. വാണിജ്യത്തിനും മതപ്രചരണത്തിനുമായെത്തിയ അറബികളേയും പൂര്‍വ്വികര്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ചു. മത പ്രചരണത്തിനെത്തിയ അറബികളുമായി ബന്ധപ്പെട്ട ചില ആരാധനാലയങ്ങള്‍ ഇപ്പോഴും കാപ്പാടും പരിസരത്തും നിലനില്‍ക്കുന്നു. കോഴിക്കോട് സാമൂതിരിയുടെ സാമ്രാജ്യ കേന്ദ്രമായിരുന്നു.  കോഴിക്കോട് പട്ടണത്തില്‍നിന്ന് 13 കി.മീറ്റര്‍ വടക്കുമാറി, മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശമാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്. കിഴക്ക് ഭാഗത്തുകൂടെ ഒഴുകുന്ന കോരപ്പുഴ ഒരു കാലത്ത് ചരക്ക് കടത്തിനും, യാത്രചെയ്യുന്നതിനും വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നു. പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലില്‍ നിന്ന് കാപ്പാടന്‍ കൈപ്പുഴവഴി ഒരു സ്വാഭാവിക തുറമുഖമായിരുന്നു കാപ്പാട്. അറബികളേയും ചീനക്കാരേയും ഈ തുറമുഖത്തിന്റെ ശാന്തതയും സമ്പന്നതയും ആകര്‍ഷിച്ചിരുന്നു.


പൊതുവിവരങ്ങള്‍




ജില്ല
:
കോഴിക്കോട്
ബ്ളോക്ക്     
:
പന്തലായിനി
വിസ്തീര്‍ണ്ണം
:
16.76 ച.കി.മീ
വാര്‍ഡുകളുടെ എണ്ണം
:
20

ജനസംഖ്യ
:
31326
പുരുഷന്‍മാര്‍
:
14995
സ്ത്രീകള്‍
:
16331
ജനസാന്ദ്രത
:
1869
സ്ത്രീ : പുരുഷ അനുപാതം
:
1089
മൊത്തം സാക്ഷരത
:
91.9
സാക്ഷരത (പുരുഷന്‍മാര്‍)
:
96.64
സാക്ഷരത (സ്ത്രീകള്‍)
:
87.62
Source : Census data 2001

Discuss