കോഴിക്കോട്: വിനോദയാത്ര കൊണ്ടുപോകാമെന്നുപറഞ്ഞ് സ്വകാര്യ
വ്യക്തിയില്‍ നിന്ന് 68,000 രൂപ തട്ടിയകേസിലെ പ്രതിയെ പൊലീസ്
അറസ്റ്റ്ചെയ്തു. തൃശൂരിലെ ലഷര്‍ കേരള ടൂര്‍ ആന്‍ഡ് ട്രാവല്‍ എം.ഡി തൃശൂര്‍
വെങ്കിടങ്ങ് സ്വദേശി കാരമേക്കല്‍ ശശിയെയാണ് (42) മെഡിക്കല്‍കോളജ് പൊലീസ്
വ്യാഴാഴ്ച
വൈകീട്ടോടെ അറസ്റ്റ്ചെയ്തത്. കോട്ടൂളി സ്വദേശി 'അശ്വതി'യില്‍ വിജയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ നവംബര്‍ പത്തിന് പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കിയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഹൈദരാബാദിലേക്ക് വിമാനയാത്ര ഉള്‍പ്പെടെ വാഗ്ദാനം ചെയ്താണ് വിജയകുമാറില്‍ നിന്ന് പ്രതി പണം കൈപ്പറ്റിയത്. നേരത്തെ അറിയിച്ച ദിവസം കഴിഞ്ഞിട്ടും യാത്രകൊണ്ടുപോവുകയോ കൊടുത്ത പണം തിരിച്ചു നല്‍കുകയോ ചെയ്യാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടത്. പ്രതിയെ കുന്ദമംഗലം കോടതി റിമാന്‍ഡ് ചെയ്തു.

No comments:
Post a Comment