Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 2 March 2012

വ്യാജ ഡോക്ടറും ആയുര്‍വേദിക് സെന്റര്‍ ഉടമയും അറസ്റ്റില്‍

കോഴിക്കോട്: വ്യാജ ഡോക്ടറെയും ക്ളിനിക് നടത്തിപ്പുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.  മാവൂര്‍റോഡ് ശ്മശാനത്തിനുസമീപം പ്രവര്‍ത്തിക്കുന്ന സുഹൈല്‍ ആയുര്‍വേദിക് സെന്റര്‍ ഉടമ ഫാറൂഖ് കോളജ്  സ്വദേശി അണ്ടിക്കാടംകുഴിയില്‍ എ.കെ. അബ്ദുല്‍ ഹക്കിം (43), രോഗികളെ പരിശോധിച്ചിരുന്ന അരീക്കോട്
കീഴുപറമ്പ് സ്വദേശി ഗോവിന്ദപുരത്ത് ജി. സുബ്രഹ്മണ്യന്‍ (39) എന്നിവരാണ്  അറസ്റ്റിലായത്. രേഖകളില്ലാതെയാണ് ക്ളിനിക് പ്രവര്‍ത്തിച്ചതെന്നും രോഗികളെ പരിശോധിക്കാന്‍ വേണ്ട യോഗ്യതകള്‍ സുബ്രഹ്മണ്യനില്ലെന്നും പൊലീസ് പറഞ്ഞു.
ഏഴുവര്‍ഷം മുമ്പാണ് സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്. ആയുര്‍വേദ ചികിത്സകള്‍ക്കുപുറമെ വന്ധ്യത- ലൈംഗിക ചികിത്സയും ഇവിടെ നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നോര്‍ത് അസി. കമീഷണര്‍ ടി. ബിജിയുടെ നിര്‍ദേശപ്രകാരം നടക്കാവ് സി.ഐ  പി.കെ. സന്തോഷ്, അഡീഷനല്‍ എസ്.ഐ എം.ജെ. ബാബു, എ.എസ്.ഐ റഹിം, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ബൈജു എന്നിവരടങ്ങിയ സംഘം ക്ളിനിക്കില്‍ പരിശോധന നടത്തിയശേഷമാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇരുവരെയും ജെ.എഫ്.സി.എം നാല് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

No comments:

Discuss