Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 2 March 2012

യൗവ്വനം തുടിക്കുന്ന ഓര്‍മകളുമായി അവര്‍ കലാലയമുറ്റത്ത് ഒത്തുചേര്‍ന്നു




അവര്‍ ഉത്സാഹഭരിതരായാണ് എത്തിയത്. ഒരു കൂട്ടര്‍ ജരാനര ബാധിച്ചവരെങ്കിലും ഊര്‍ജസ്വലര്‍..... മറ്റൊരു കൂട്ടര്‍ വാര്‍ധക്യത്തിന് സമയമായില്ല എന്ന് വിളംബരംചെയ്യുന്ന രൂപഭാവങ്ങളോടെ അല്‍ഷിമേഴ്‌സുമായി മല്ലിടുന്ന അധ്യാപകന്‍ മുതല്‍ അടുത്തിടെ പ്രസിദ്ധീകരിച്ച സ്വന്തം പുസ്തകവുമായി തിരുവനന്തപുരത്ത് നിന്നെത്തിയ അധ്യാപികവരെ അക്കൂട്ടത്തിലുണ്ടായിരുന്നു. മണ്‍മറഞ്ഞ പഴയ അധ്യാപകരെ ഓര്‍ക്കാനും ജീവിച്ചിരിക്കുന്ന പഴയകാല അധ്യാപകരെ ഒന്നിച്ച് കാണാനുമുള്ള ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ അധ്യാപകരുടെ ആഗ്രഹം അങ്ങനെ സഫലമായി.

48 വര്‍ഷം മുമ്പ് കോളേജ് സ്ഥാപിതമായ കാലം മുതല്‍ ഉണ്ടായിരുന്ന നൂറോളം അധ്യാപകരാണ് ആര്‍ട്‌സ് കോളേജില്‍ ഒത്തുചേര്‍ന്ന് പഴയകാലത്തെ ഓര്‍ത്തെടുത്തത്. പിരിയാന്‍നേരം അവരുടെ മുഖങ്ങള്‍ മ്ലാനമായി. ഇനി ഇതുപോലെ എല്ലാവരുമൊന്നിച്ച് എന്ന് കണ്ടുമുട്ടും എന്ന ചോദ്യമാണ് എല്ലാവരുടെയും മുഖത്ത് നിറഞ്ഞുനിന്നത്.


കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ബി.കെ. വിജയന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഇങ്ങനെയൊരു കൂട്ടായ്മ സംഘടിപ്പിച്ചത്. ഡോ.ജെ. പ്രസാദ്, പ്രൊഫ. എ.കെ. പ്രേമജം, പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍, ഡോ.എം.എന്‍. കാരശ്ശേരി, ഡോ.കെ.എം. പ്രിയദര്‍ശന്‍ലാല്‍, ഡോ.അല്‍ഫോണ്‍സാ സേവിയര്‍, പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍, ഡോ.ജെ. അംബികാദേവി, പ്രൊഫ. എം. അബ്ദുറഹ്മാന്‍, പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ്, പ്രൊഫ. കെ.വി. കൃഷ്ണന്‍കുട്ടി, പ്രൊഫ. പി.എന്‍. ഇമ്പിച്ചിക്കോയ തുടങ്ങി നൂറോളം പൂര്‍വാധ്യാപകര്‍ പങ്കെടുത്തു. കോളേജിന്റെ ആരംഭകാലത്തുണ്ടായിരുന്ന അധ്യാപകരായ പ്രൊഫ. പി.കെ. പത്മനാഭന്‍, പ്രൊഫ. ബി. മുഹമ്മദുണ്ണി, പ്രൊഫ. എം.കെ. ദാമോദരക്കുറുപ്പ്, പ്രൊഫ. സി.പി. വത്സല, പ്രൊഫ. ഇ. ചന്തുണ്ണി, പ്രൊഫ. കെ. പരമേശ്വരന്‍ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി.


ഉച്ചഭക്ഷണത്തിനുശേഷം ഓഡിറ്റോറിയത്തില്‍ നടന്ന കൂട്ടായ്മയില്‍ പൂര്‍വാധ്യാപകര്‍ ഓര്‍മകള്‍ പങ്കുവെക്കുകയും കോളേജിന്റെ സമകാലികപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ. ബി.കെ. വിജയന്‍, പി.ടി.എ. സെക്രട്ടറി ടി. സുരേശന്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് അഡ്വ. എം. രാജന്‍, ജനറല്‍ സെക്രട്ടറി ഡോ.എ. രാജന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:

Discuss