Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 2 March 2012

മാമ്പുഴ നവീകരണത്തിന് പദ്ധതി




ജലവിഭവ വകുപ്പ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ മാമ്പുഴയുടെ നവീകരണത്തിന് പദ്ധതി രേഖ തയ്യാറാക്കുന്നു. ഇതുസംബന്ധിച്ച പരിശോധനകള്‍ക്കായി വകുപ്പ് ഉദ്യോഗസ്ഥര്‍ മാമ്പുഴയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. മാമ്പുഴ നവീകരണത്തിന് പദ്ധതി ആവിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. പി.ടി.എ.റഹീം എം.എല്‍.എയും എം.കെ.രാഘവന്‍ എം.പി.യും നിവേദനം നല്‍കിയതിനെ തുടര്‍ന്ന് പദ്ധതി തയ്യാറാക്കാന്‍ മന്ത്രി പി.ജെ. ജോസഫ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ മാമ്പുഴ സംരക്ഷണസമിതി പ്രവര്‍ത്തകരും പുഴനവീകരണ പദ്ധതി സംബന്ധിച്ച ആവശ്യം ഉന്നയിച്ചിരുന്നു.


ജലവിഭവവകുപ്പ് എന്‍ജിനീയര്‍ അബ്ദുല്‍ റസാഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് സംഘം മാമ്പുഴ സംരക്ഷണസമിതി ഭാരവാഹികളായ കെ.പി.ആനന്ദന്‍, പി.കോയ, കെ.പി.അബ്ദുല്‍ ലത്തീഫ്, ടി.കെ.എ. അസീസ് തുടങ്ങിയവരുമായി ചര്‍ച്ച നടത്തി.

No comments:

Discuss