'റിഥം' എന്ന പേരിലാണ് ഇക്കോണമി സോപ്പ് തയ്യാറാക്കുന്നത്. പത്ത് രൂപയ്ക്ക് വില്‍പ്പന നടത്താന്‍ ഉദ്ദേശിച്ച് രണ്ട് വ്യത്യസ്ത നിറവും മണവുമായാണ് റിഥം ഇറങ്ങുന്നത്. റിഥം റോസും റിഥം ലൈമും. എണ്‍പത് ഗ്രാമിന്റെ ഈ ഇക്കോണമി സോപ്പ് പുറത്തിറക്കാന്‍ ആവശ്യമായ എല്ലാവിധ സജ്ജീകരണങ്ങളും വെള്ളയിലെ കെ.എസ്.ഒ.യില്‍ ഒരുക്കിക്കഴിഞ്ഞിട്ടുണ്ട്.
ഹോട്ടലുകളിലും ടൂറിസ്റ്റ് സെന്ററുകളിലും ഉപയോഗിക്കുന്നതിനായാണ് സാമ്പിള്‍ സോപ്പ് നിര്‍മിക്കുന്നത്. ഇരുപത് ഗ്രാം മാത്രം തൂക്കമുള്ള ഈ സോപ്പ് ടൂറിസം വകുപ്പുമായി കൈകോര്‍ത്ത് വിപണിയില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
കേരള സോപ്‌സ് ആന്‍ഡ് ഓയില്‍സ് കമ്പനിയുടെ ആദ്യ രൂപമായിരുന്ന കേരള സോപ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിച്ച 'വില്ലിങ്ടണ്‍' സോപ്പ് ആഡംബര സോപ്പായി പുറത്തിറക്കാനാണ് ആലോചിക്കുന്നത്. 150 ഗ്രാമിന്റെ വലിയ സോപ്പായിട്ടായിരിക്കും ഇത് നിര്‍മിക്കുന്നത്.
അടുത്തമാസം പുറത്തിറങ്ങുന്ന റിഥം സോപ്പ് കൂടിയാകുമ്പോള്‍ കേരള സോപ്‌സിന്റെ എട്ടാമത്തെ ഉത്പന്നമായിരിക്കും വിപണിയില്‍ എത്തുന്നത്. കേരള സാന്‍ഡല്‍, ത്രില്‍ എക്‌സോട്ടിക്ക്, ത്രില്‍ ചെമ്പകം, കൈരളി, വേപ്പ്, കോള്‍ട്ടാര്‍, വാഷ് വെല്‍ എന്നിവയാണ് മറ്റുള്ളവ. വര്‍ഷങ്ങളോളം പൂട്ടിക്കിടന്ന കേരള സോപ്‌സ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മന്ത്രി എളമരം കരീമിന്റെയും എ.പ്രദീപ്കുമാര്‍ എം.എല്‍.എ.യുടെയും ശ്രമഫലമായാണ് തുറന്ന് പ്രവര്‍ത്തിച്ചത്.
വ്യത്യസ്തതകളോട് എന്നും ആഭിമുഖ്യം കാണിക്കുന്ന കോഴിക്കോട്ടുകാര്‍ക്കിടയില്‍ കേരള സോപ്‌സിന്റെ ഫാമിലി പാക്കിനോട് കൂടുതല്‍ പ്രിയം. കെട്ടിലും മട്ടിലും മറ്റ് സോപ്പുകളേക്കാള്‍ വ്യത്യസ്തമാണെന്നത് തന്നെ പ്രധാനകാരണം. അതുകൊണ്ട് തന്നെ വട്ടത്തിലുള്ള മൂന്ന് സോപ്പുകള്‍ അടങ്ങിയ ഈ പായ്ക്കിന് വെള്ളയിലുള്ള ഫാക്ടറി ഔട്ട്‌ലെറ്റിലും കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ട്.
കേരള സോപ്‌സിന്റെ സാന്‍ഡല്‍, വേപ്പ്, ത്രില്‍ എക്‌സോട്ടിക്ക് എന്നീ സോപ്പുകളുടെ ഒരോന്ന് വീതമാണ് ഒരു പാക്കില്‍ ഉണ്ടാകുക. 108 രൂപ വിലയുള്ള ഈ ഫാമിലി പായ്ക്ക് ഔട്ട്‌ലെറ്റില്‍ 90 രൂപയ്ക്കാണ് ലഭിക്കുന്നത്.
No comments:
Post a Comment