പേരാമ്പ്ര: സോളിഡാരിറ്റി പേരാമ്പ്ര ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച
പൊതുയോഗം മുസ്ലിം ലീഗുകാര്‍ കൈയേറി. കല്ലേറിലും മര്‍ദനത്തിലും നാല്
സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട്
മാര്‍ക്കറ്റ് പരിസരത്തെ യോഗത്തില്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റിയംഗം
ശാക്കിര്‍ വേളം
സംസാരിക്കുമ്പോഴാണ് സംഭവം.
സംഘടിച്ചെത്തിയ ലീഗുകാര്‍ വേദിയിലേക്ക് കയറി മൈക്കും കസേരകളും എടുത്തെറിഞ്ഞു. സോളിഡാരിറ്റി സ്ഥാപിച്ച കൊടികളും തോരണങ്ങളും നശിപ്പിച്ചു. വളരെ വൈകിയാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് ആരോപണമുണ്ട്. ഇ-മെയില്‍ വിവാദം, ലൗ ജിഹാദ് വിഷയങ്ങളെക്കുറിച്ചാണ് യോഗം സംഘടിപ്പിച്ചത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭരണകൂടം നടത്തുന്ന ചെയ്തികളെയും പിന്തുണ നല്‍കുന്ന ലീഗിന്റെ നയത്തെയും വിമര്‍ശിച്ചതില്‍ വിറളിപൂണ്ട സംഘമാണത്രെ ആക്രമണം അഴിച്ചുവിട്ടത്.
സോളിഡാരിറ്റി പ്രവര്‍ത്തകരായ അഫ്സല്‍ ഹുസൈന്‍ (34), ടി.കെ. മുസ്തഫ (35), മുനീര്‍ മുതുകാട് (35), ഷബീര്‍ ചാലില്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:
Post a Comment