അവന്‍ അവനവന്‍' ഏകപാത്ര നാടകത്തിനു അരങ്ങുണരുന്നു.എം.കെ. രവിവര്‍മ രചിച്ച് പ്രശസ്ത നാടക പ്രവര്‍ത്തകന്‍ വിജയന്‍ വി. നായര്‍ സംവിധാനംചെയ്യുന്ന നാടകത്തില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരനും അഭിനേതാവുമായ ഷൈജു കൃഷ്ണനാണ് അരങ്ങിലെത്തുന്നത്. ഒരു മണിക്കൂര്‍ നീളുന്ന നാടകത്തില്‍ നിരപരാധിയായ ഒരു ആണ്‍തരിയുടെ കഥയാണ് പറയുന്നത്. സ്ത്രീ, അച്ഛന്‍, വില്ലന്‍, വെളിച്ചപ്പാട് എന്നീ ഒന്‍പതിലേറെ കഥാപാത്രങ്ങളുടെ പകര്‍ന്നാട്ടമാണ് ഷൈജു കൃഷ്ണന്‍ അവതരിപ്പിക്കുന്നത്. മാര്‍ച്ച് രണ്ടാംവാരം കോട്ടയ്ക്കല്‍ ടൗണ്‍ ഹാളില്‍ പ്രഥമ സ്റ്റേജ്.
സമൂഹത്തില്‍ പെണ്ണിന്റെ ദുഃഖമാണ് പലപ്പോഴും പ്രതിപാദിക്കല്‍. എന്നാല്‍ നാം അറിയാതെപോകുന്ന വസ്തുതയാണ് ആണിന്റെ ദുഃഖം എന്നത്. കഥയുടെ തന്തു വിജയന്‍ വി. നായര്‍ വിശദീകരിച്ചു. ആണായി വളരുക എന്നത് സ്വന്തക്കാര്‍ അവനില്‍ അടിച്ചേല്പിച്ച സ്വപ്നമായിരുന്നു. ഒടുവില്‍ അവരൊക്കെ ശപിച്ചതും ആ ആണ്‍ പിറവിയെ ആയിരുന്നു. ഒരു കൊച്ചു കുടുംബത്തില്‍ അമ്മയുടെ പ്രതീക്ഷയായി, സഹോദരിമാരുടെ അസൂയാപാത്രമായി, അച്ഛന്റെ ഓമനയായി അവന്‍ വളര്‍ന്നു. ആണായി ജനിച്ചതിന്റെ അന്തസ്സോടെ. ആ അന്തസ്സ് ഒടുവില്‍ അമ്മയുടെ പേടിസ്വപ്നമായി. സഹോദരിമാരുടെ ആധി കലര്‍ന്ന ദുഃഖമായി. ആണിന്റെ കദനകഥയാണിതെന്നും അദ്ദേഹം പറഞ്ഞു.
മാവൂര്‍ സ്വദേശിയായ ഷൈജു നാടകം ചെയ്യണമെന്ന ആവശ്യവുമായിട്ടാണ് വിജയന്‍ വി. നായരെ സമീപിച്ചത്. അദ്ദേഹമാണ് നടനകലയ്ക്ക് ഏറെ പ്രാധാന്യം അര്‍പ്പിക്കുന്ന ഏകപാത്ര നാടകം എന്ന ആശയം ജനിപ്പിച്ചത്.
അണിയറയില്‍ കെ.എ. രാധ (ആലാപനം), പ്രവീണ്‍ കോട്ടയ്ക്കല്‍ (ശബ്ദനിയന്ത്രണം), നന്ദിത (വസ്ത്രാലങ്കാരം), മധു കോട്ടൂര്‍ (രംഗപടം) എന്നിവരാണത്രേ. കോട്ടയ്ക്കല്‍ നാട്യഗൃഹമാണ് അവതരണം.
No comments:
Post a Comment