Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 5 March 2012

പട്ടിക വിഭാഗത്തില്‍പെട്ട ആരെയും നീക്കില്ല -മന്ത്രി അനില്‍കുമാര്‍

കോഴിക്കോട്: നിലവില്‍ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട ഒരു സമുദായത്തെയും എസ്.സി വിഭാഗത്തില്‍നിന്ന് നീക്കില്ലെന്ന് പട്ടികജാതി ക്ഷേമ മന്ത്രി എ.പി. അനില്‍കുമാര്‍. വേട്ടുവ മഹാസഭ മലബാര്‍ മേഖലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു സമുദായത്തെയും നീക്കാതെ രണ്ട്
സമുദായങ്ങളെ പുതുതായി എസ്.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാറിന്റെ തീരുമാനം.
യു.ഡി.എഫ് അധികാരത്തില്‍ വന്ന് എട്ട് മാസത്തിനിടെ ദലിത് വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിച്ചു. പിന്നാക്കവിഭാഗക്കാര്‍ക്കായുള്ള ധനസഹായം ഒരു ലക്ഷത്തില്‍നിന്ന് രണ്ടുലക്ഷം രൂപയാക്കിയതും, ഭൂമി വാങ്ങുന്നതിനായുള്ള ധനസഹായം 75,000ത്തില്‍നിന്ന് ഒന്നര ലക്ഷമാക്കിയതും, എസ്.സി വിഭാഗം എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്കായുള്ള ലെപ്സം ഗ്രാന്റ് 350ല്‍നിന്ന് 750 രൂപയാക്കി വര്‍ധിപ്പിച്ചതുമെല്ലാം ചിലതാണ്. ടാലന്റ് ടെസ്റ്റില്‍ ജയിച്ചവര്‍ക്കുള്ള സമ്മാനദാനം മന്ത്രി നിര്‍വഹിച്ചു. എം.കെ. രാഘവന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. പി. ബാലന്‍ അധ്യക്ഷ വഹിച്ചു.
ഗീതാഗോപി എം.എല്‍.എ, സി.കെ. ചന്ദ്രന്‍, രവീന്ദ്രന്‍ പുത്താംപള്ളി, അഡ്വ. കെ.കെ. നാരായണന്‍, കൗണ്‍സിലര്‍മാരായ കെ. ശ്രീകുമാര്‍, എന്‍.സി. മോയിന്‍കുട്ടി, കെ.വി. ബാബുരാജ്, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.വി. ബാലന്‍, ചന്ദ്രഹാസന്‍, കെ രവീന്ദ്രന്‍, ഇ.പി. സോമനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Discuss