കോഴിക്കോട്: പൊതുവിതരണ വകുപ്പ് രണ്ടായി
വിഭജിക്കാനുള്ള ശ്രമം ഇപ്പോഴും അനിശ്ചിതത്വത്തില്‍. വകുപ്പ് വിഭജിക്കാനുള്ള
രാഷ്ട്രീയ നീക്കത്തിനെതിരെ ജീവനക്കാരുടെ സംഘടനകള്‍ ശക്തമായി
രംഗത്തുവന്നതാണ് അനിശ്ചിതത്വത്തിന് കാരണം. ടി.എം. ജേക്കബ് പൊതുവിതരണ
വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് പൊതുവിതരണ വകുപ്പിനെയും വകുപ്പിന്റെ
തന്നെ ഭാഗമായി പൊതുവിതരണ കോര്‍പ്പറേഷനെയും വിഭജിക്കാന്‍ ശ്രമമുണ്ടായത്.
യൂണിയനുകളും വകുപ്പും രണ്ടുതട്ടിലായതിനെത്തുടര്‍ന്ന് വിഭജനത്തെക്കുറിച്ച് പഠിക്കാന്‍ കോര്‍പ്പറേഷനിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നു. അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ടിന്മേലും സംഘടനകളുടെ എതിര്‍പ്പ് രൂക്ഷമായതോടെയാണ് വിഭജനം അനിശ്ചിതത്വത്തിലായത്.
അഞ്ച് വര്‍ഷത്തിനുള്ളില്‍ വകുപ്പ്-കോര്‍പ്പറേഷന്‍ വിഭജനം പൂര്‍ത്തിയാക്കണമെന്നായിരുന്നു റിപ്പോര്‍ട്ട്. താത്പര്യമുള്ളവര്‍ക്ക് കോര്‍പ്പറേഷനില്‍ തുടരാമെന്നും അല്ലാത്തവര്‍ക്ക് പൊതുവിതരണവകുപ്പിലേക്കുതന്നെ തിരിച്ചുപോകാമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, വകുപ്പിലേക്ക് തിരിച്ചുപോകുന്നവര്‍ അവിടെ എന്തുചെയ്യണമെന്ന കാര്യം സര്‍ക്കാറിലേക്ക് വിടാനായിരുന്നു റിപ്പോര്‍ട്ടിലെ നിര്‍ദേശം.
എന്നാല്‍, ഇവരെ തിരിച്ച് വകുപ്പിലേക്ക് ഉള്‍ക്കൊള്ളിക്കാനുള്ള തസ്തികകളുണ്ടോ എന്ന കാര്യം പരിഗണിച്ചില്ല. 1974-ല്‍ പൊതുവിതരണ വകുപ്പ് സ്ഥാപിച്ച ശേഷം വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ഉണ്ടാക്കിയതാണ് പൊതുവിതരണ കോര്‍പ്പറേഷന്‍. അന്നുമുതല്‍ ഡെപ്യൂട്ടേഷന്‍ വഴിയാണ് ഇവിടത്തെ നിയമനം. അന്ന് ഹെല്‍പ്പര്‍മാര്‍ എന്ന പേരിലുണ്ടായിരുന്ന ഇന്നത്തെ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലുണ്ടായിരുന്നവരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് നിയമിച്ചിരുന്നത്. ഇപ്പോള്‍ ഈ തസ്തികയിലേക്ക് പി.എസ്.സി. വഴിയാണ് നിയമനം നടത്തുന്നത്.
കോര്‍പ്പറേഷന്‍ സ്വതന്ത്രമാവുമ്പോള്‍ ഇപ്പോഴുള്ള ആളുകള്‍ക്ക് സീനിയര്‍ അസിസ്റ്റന്റ് ഗ്രേഡ് വണ്‍ വരെയേ സ്ഥാനക്കയറ്റസാധ്യതയുള്ളൂ. വകുപ്പിലേക്ക് തിരിച്ചുപോയാല്‍ പലര്‍ക്കും ഇപ്പോഴിരിക്കുന്ന സ്ഥാനത്തേക്കാള്‍ താഴെയുള്ള തസ്തികയില്‍ ജോലിചെയ്യേണ്ടിവരും. അസിസ്റ്റന്റ് മാനേജര്‍, ജൂനിയര്‍ മാനേജര്‍, അസിസ്റ്റന്റ് ജൂനിയര്‍ മാനേജര്‍ തുടങ്ങിയ വലിയ തസ്തികകള്‍ പിന്നെയും അനവധിയുണ്ട്. ഇതൊന്നും ഇപ്പോഴുള്ളവര്‍ക്ക് പ്രൊമോഷന്‍ നല്‍കി നികത്താന്‍ പറ്റില്ല.
അതേസമയം, ഈ തസ്തികകള്‍ പി.എസ്.സി.ക്ക് വിട്ടിട്ടുമില്ല. വകുപ്പിലെ ഗസറ്റഡ് പോസ്റ്റിലുള്ളവരെക്കാള്‍ ഉയര്‍ന്ന സ്‌കെയിലാണ് കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് മാനേജര്‍ തസ്തികയ്ക്ക്. അത്തരം തസ്തികകളിലേക്കുള്ള നിയമനം എങ്ങനെയാണെന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദേശം ഉണ്ടായിട്ടില്ല.
ഇതോടെ തസ്തികകളിലെ നിയമനത്തിലെ സുതാര്യതയും സംശയത്തിലായി. കോര്‍പ്പറേഷന്‍ നിലവില്‍ വരുമ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഉണ്ടാകാവുന്ന നേട്ടം മാത്രമാണ് പരിഗണിക്കപ്പെട്ടിരുന്നതെന്നും അതിനായാണ് തിടുക്കപ്പെട്ട വിഭജനശ്രമം നടത്തിയതെന്നും ആരോപണമുണ്ട്. ഇനി വിഭജനശ്രമം വിജയിക്കണമെങ്കില്‍ പഠനവും റിപ്പോര്‍ട്ടും ആവര്‍ത്തിക്കേണ്ടിവരും.

No comments:
Post a Comment