കോഴിക്കോട്: സംസ്ഥാനത്തെ ദീര്‍ഘദൂര റൂട്ടുകളില്‍ ഓര്‍ഡിനറി
പെര്‍മിറ്റ് നേടി സര്‍വീസ് ആരംഭിച്ച സ്വകാര്യ ബസുകള്‍ കൂട്ടത്തോടെ
ഫാസ്റ്റ് പാസഞ്ചറും സൂപ്പര്‍ഫാസ്റ്റുമാക്കി യാത്രക്കാരെ പിഴിയുന്നു. അധിക
ടിക്കറ്റ് നിരക്ക്, വിദ്യാര്‍ഥി കണ്‍സഷന്‍ ഒഴിവാക്കല്‍ എന്നീ ഇരട്ടനേട്ടം
ലക്ഷ്യമിട്ടാണ്
ഹൈകോടതി ഉത്തരവുകളുടെ മറവില്‍ ബസുകളുടെ പെര്‍മിറ്റ് പരിണാമം. ദീര്‍ഘദൂര റൂട്ടുകളില്‍ ഓര്‍ഡിനറി ബസുകള്‍ ഇല്ലാതായതോടെ കൂടിയനിരക്കില്‍ ബസ് ചാര്‍ജ് നല്‍കേണ്ട അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍. സൂപ്പര്‍ഫാസ്റ്റ് പെര്‍മിറ്റുകള്‍ക്ക് സ്റ്റോപ്പുകള്‍ കുറവാണെങ്കിലും സ്വകാര്യ സൂപ്പര്‍ഫാസ്റ്റുകള്‍ സര്‍വ സ്റ്റോപ്പിലും നിര്‍ത്തി ആളെക്കയറ്റുന്നതിനാല്‍ യാത്രക്കാര്‍ക്ക് യാത്രാസമയം ലാഭിക്കാനും കഴിയുന്നില്ല.
ഒരു ദിശയില്‍ 140 കി.മീറ്ററില്‍ കൂടുതല്‍ ഓടുന്ന ബസുകളെ ഓര്‍ഡിനറിയായി പരിഗണിക്കേണ്ടതില്ലെന്ന് 1999ല്‍ പുതുക്കിയ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 141 കി.മീ മുതല്‍ 160 വരെയുള്ളവ ഫാസ്റ്റ് പാസഞ്ചറായും 160ല്‍ കൂടുതലുള്ളവ സൂപ്പര്‍ഫാസ്റ്റായും പരിഗണിക്കണമെന്നും പുതുക്കിയ മോട്ടോര്‍ വാഹന നിയമത്തിലുണ്ട്. നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം ദീര്‍ഘദൂര ഓര്‍ഡിനറി പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുന്നില്ല. ഇതിനെതിരെ ബസുടമകള്‍ ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുന്നതോടെ ഓര്‍ഡിനറി പെര്‍മിറ്റ് ഫാസ്റ്റായും സൂപ്പര്‍ഫാസ്റ്റായും പുതുക്കി നല്‍കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയാണ്.
പുല്‍പള്ളി-തൃശൂര്‍, സുല്‍ത്താന്‍ ബത്തേരി-തൃശൂര്‍, കണ്ണൂര്‍-തൃശൂര്‍, പറശ്ശിനിക്കടവ്-തൃശൂര്‍, കാസര്‍കോട്-തൃശൂര്‍, ഇരിട്ടി-എറണാകുളം, കോഴിക്കോട്-എറണാകുളം, കാസര്‍കോട്-കോട്ടയം, പയ്യന്നൂര്‍-എറണാകുളം തുടങ്ങി നിരവധി സ്വകാര്യ ബസുകള്‍ കാസര്‍കോട്-കണ്ണൂര്‍-വയനാട്-കോഴിക്കോട്-മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, പാലക്കാട്, ഇടുക്കി ജില്ലകളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്നുണ്ട്. ദീര്‍ഘദൂര സര്‍വീസുകളുടെ ആധിപത്യമുള്ള റൂട്ടുകളില്‍ ഓര്‍ഡിനറി സര്‍വീസുകള്‍ കുറവായതിനാല്‍ ഈ റൂട്ടുകളില്‍ യാത്രചെയ്യുന്ന വിദ്യാര്‍ഥികള്‍ കടുത്ത യാത്രാക്ളേശം അനുഭവിക്കുന്നു. ഓര്‍ഡിനറി ബസ് സൂപ്പര്‍ ഫാസ്റ്റാകുന്നതോടെ അഞ്ചു രൂപ മിനിമം ചാര്‍ജ് ഒറ്റയടിക്ക് ഇരട്ടിയായി വര്‍ധിക്കുന്നു. ഇതിനുപുറമെ വിദ്യാര്‍ഥി കണ്‍സഷന്‍ നല്‍കേണ്ടെന്ന തന്ത്രവും ബസുകളുടെ ഈ മാറ്റത്തിനു പിന്നിലുണ്ട്. രാത്രിയിലാകട്ടെ സ്വകാര്യ ബസുകള്‍ സൂപ്പര്‍ എക്സ്പ്രസുകളാക്കി മൂന്നിരട്ടി ചാര്‍ജ് വാങ്ങിയിട്ടും മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നു.
കെ.എസ്.ആര്‍.ടി.സിയുടെ ഫാസ്റ്റ്-സൂപ്പര്‍ ഫാസ്റ്റ് ടിക്കറ്റ് നിരക്കിനെ അപേക്ഷിച്ച് സ്വകാര്യ ദീര്‍ഘദൂര ബസുകളില്‍ നിരക്ക് ഒരു രൂപ കുറവായിരിക്കും. നിര്‍ത്തേണ്ട സ്റ്റോപ്പുകള്‍ പെര്‍മിറ്റ് വ്യവ റഞ സ്ഥയില്‍ നിശ്ചയിച്ച് നല്‍കിയിട്ടുണ്ടെങ്കിലും സിറ്റി സര്‍വീസുകള്‍ പോലെ എല്ലാ സ്റ്റോപ്പുകളിലും സ്വകാര്യ സൂപ്പര്‍ ഫാസ്റ്റുകള്‍ നിര്‍ത്തുന്നു. ഇത്തരം നിയമലംഘനം പരിശോധിക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് തയാറാകുന്നില്ല.
പ്രധാന റൂട്ടുകളിലടക്കം ഓര്‍ഡിനറി ബസുകള്‍ കുറഞ്ഞതോടെ, കേന്ദ്ര നിയമം പരിഷ്കരിച്ച് 1999ന് മുമ്പുള്ള പെര്‍മിറ്റുകള്‍ ഓര്‍ഡിനറിയായി തന്നെ പുതുക്കി നല്‍കാന്‍ ആറുമാസം മുമ്പ് ചേര്‍ന്ന കോഴിക്കോട് ആര്‍.ടി.എ യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍, ബസുടമകളുടെ സമ്മര്‍ദം മൂലം തീരുമാനം ഇതുവരെ നടപ്പാക്കാനായിട്ടില്ല. ഓര്‍ഡിനറി പെര്‍മിറ്റ് സൂപ്പര്‍ഫാസ്റ്റാക്കി മാറ്റുംവിധം കോടതി വിധി സമ്പാദിച്ചുനല്‍കാന്‍ പ്രത്യേകലോബി തന്നെ കോഴിക്കോട്-എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുണ്ട്

No comments:
Post a Comment