ചേമഞ്ചേരി: നവഭാരത് നിര്‍മാണ്‍ അഭിയാന്‍ ദേശീയോദ്ഗ്രഥന ജാഥയ്ക്ക് പൂക്കാട് കലാലയത്തില്‍ സ്വീകരണം നല്‍കി. പ്രൊഫ. അരവിന്ദ് കപോളയുടെ നേതൃത്വത്തിലുള്ള നാല്പതംഗ കലാസംഘം വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ഗാനസമ്രാട്ട് പണ്ഡിറ്റ് ഭീം സെന്‍ ജോഷിക്ക് ആദരാഞ്ജലികളര്‍പ്പിച്ച് സംഗീതജ്ഞരായ രാം പോത്ധര്‍, ഖണ്ഡു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. യു.കെ. രാഘവന്‍, ശിവദാസ് കാരോളി, പ്രൊ. അരവിന്ദ് കപോള, ശശിപാലയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment