Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 7 March 2012

അതുല്യയുടെ ദുരിതങ്ങള്‍ അതുല്യം

അതുല്യയുടെ ദുരിതങ്ങള്‍ അതുല്യം
കോഴിക്കോട്: തുല്യതയില്ലാത്ത ദുരിതങ്ങളാണ് അതുല്യയുടേത്. മൂന്നു വൃക്കകളും രണ്ടു മൂത്ര സഞ്ചികളുമായി ജനിച്ച അവള്‍ക്കറിയില്ല തന്റെ രോഗത്തിന്റെ കാഠിന്യം. ജന്മവൈകല്യങ്ങള്‍ കടുത്ത വേദനയായും അസ്വസ്ഥതകളായും ഈ നാലു വയസ്സുകാരിയെ പിന്തുടരുന്നു. അവളുടെ അപൂര്‍വ
രോഗത്തിന് കൂട്ടായുള്ളത് മുക്കുവക്കുടിലിലെ വറുതി മാത്രം.
കോഴിക്കോട് വെള്ളയില്‍ പൊലീസ്സ്റ്റേഷനു സമീപം കടലോരത്തെ പുറമ്പോക്ക് ഭൂമിയിലെ കുടിലിലാണ് ഈ ബാലിക കഴിയുന്നത്. മത്സ്യത്തൊഴിലാളി രഞ്ജിത്തിന്റെയും രാജിയുടെയും മകളാണ്. ആറരവയസ്സുകാരി അഷിതയും ഒരു വയസ്സുകാരന്‍ അതുലും അതുല്യക്ക് സഹോദരങ്ങളായുണ്ട്.
ഒരുവര്‍ഷം മുമ്പാണ് രോഗം തിരിച്ചറിഞ്ഞത്. തനിയെ മൂത്രംപോകുന്ന അവസ്ഥയായിരുന്നു തുടക്കം. ഇടക്ക് മൂക്കിലൂടെ രക്തം കട്ടയായി വരും. ചെവി പൊട്ടിയൊലിക്കും. വലതുഭാഗത്തെ രണ്ടു വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് പുട്ടപര്‍ത്തിയില്‍ ചികിത്സ നടത്തി. ഇവ മുറിച്ചുമാറ്റാതെ രോഗം ഭേദമാവുമോ എന്നാണ് അവിടെ പരീക്ഷിച്ചത്. മൂത്രസഞ്ചിയുടെ വൈകല്യം മാറാന്‍ ശസ്ത്രക്രിയ നടത്തി. അവിടെപോയി തുടര്‍ച്ചയായി ചികിത്സിക്കാന്‍ കഴിയാതായതോടെ വീണ്ടും രോഗം മൂര്‍ച്ഛിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഇരു വൃക്കകളും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനാണ് നിര്‍ദേശിച്ചത്. പക്ഷേ, അതിന് അടുത്ത സെപ്റ്റംബര്‍ വരെ കാത്തിരിക്കണം. സര്‍ക്കാര്‍ കാര്യം മുറപോലെ നീങ്ങൂ എന്നതിനാല്‍ രോഗവും വേദനയുമായി കാത്തിരിക്കുകയല്ലാതെ അതുല്യക്ക് വേറെ ഗതിയില്ല. ചികിത്സ മെഡിക്കല്‍ കോളജിലാണെങ്കിലും മരുന്നിനും പുറംചെലവുകള്‍ക്കും വലിയ തുക കണ്ടെത്തണം.
അതുല്യയെ സഹായിക്കാന്‍ നാട്ടുകാര്‍ കമ്മിറ്റിയുണ്ടാക്കി. വെസ്റ്റ്ഹില്ലിലെ കാലിക്കറ്റ് നോര്‍ത്് സര്‍വീസ് സഹകരണ ബാങ്കില്‍ 4719 നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിരുന്നു. അതുവഴി ലഭിച്ച സഹായംകൊണ്ടാണ് ചികിത്സ നടത്തുന്നത്. വിലകൂടിയ മരുന്നുകളാണ് അതുല്യക്ക് നിര്‍ദേശിക്കപ്പെട്ടത്.

No comments:

Discuss