Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 7 March 2012

അന്താരാഷ്ട്ര യാത്രക്കാരുടെ സൗകര്യാര്‍ത്ഥം എയര്‍ ഇന്ത്യ ടെര്‍മിനല്‍ മാറുന്നു

നെടുമ്പാശ്ശേരി: അമേരിക്ക, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരുടെ സൗകര്യാര്‍ത്ഥം എയര്‍ ഇന്ത്യ കൊച്ചിയില്‍ നിന്ന് മുംബൈക്കും ഡല്‍ഹിക്കുമുള്ള വിമാനങ്ങളുടെ പുറപ്പെടല്‍ 25 മുതല്‍ രാജ്യാന്തര ടെര്‍മിനലില്‍ നിന്നുമാക്കുന്നു. നിലവില്‍ ഈ വിമാനങ്ങള്‍ ആഭ്യന്തര ടെര്‍മിനലില്‍ നിന്നുമാണ് പുറപ്പെടുന്നത്. കൊച്ചിയില്‍ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും മറ്റും പോകുന്ന യാത്രക്കാര്‍ ഡല്‍ഹിയിലോ മുംബൈയിലോ ഇറങ്ങിയ ശേഷം വീണ്ടും സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്.

ബാഗേജ് പരിശോധനയും കസ്റ്റംസ്, എമിഗ്രേഷന്‍ പരിശോധനയും രണ്ടാമതൊന്നും കൂടി നടത്തേണ്ടിവരുന്നതിനാല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ദുരിതമാകുന്നു. ഇത് ഒഴിവാക്കാനാണ് എയര്‍ ഇന്ത്യ മുംബൈയിലേക്കും ഡല്‍ഹിയിലേക്കുമുള്ള വിമാനങ്ങള്‍ രാജ്യാന്തര ടെര്‍മിനലില്‍ നിന്നുമാക്കുന്നത്. ഇതോടെ സുരക്ഷാ പരിശോധനകളെല്ലാം കൊച്ചിയില്‍ തന്നെ നടത്താനാകും.


ബോര്‍ഡിങ് പാസും ഇവിടെ നിന്ന് ലഭിക്കും. മുംബൈയിലോ ഡല്‍ഹിയിലോ എത്തിയശേഷം വിമാനം മാറിക്കയറണമെന്നു മാത്രം. ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനങ്ങള്‍ വന്നിറങ്ങുന്നതും 25 മുതല്‍ രാജ്യാന്തര ടെര്‍മിനലിലായിരിക്കും. കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം (എ.ഐ. 047) നിത്യേന വൈകീട്ട് 7.55-നാണ് പുറപ്പെടുന്നത്.


രാത്രി 10.55ന് വിമാനം ഡല്‍ഹിയിലെത്തും. നിത്യേന വൈകീട്ട് 6.30ന് ഡല്‍ഹിയില്‍ നിന്നു പുറപ്പെടുന്ന വിമാനം (എ.ഐ. 048) രാത്രി 9.35ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് മുംബൈക്കുള്ള എയര്‍ ഇന്ത്യ വിമാനം (എ.ഐ. 055) രാത്രി 10.15-നാണ് നിത്യേന യാത്ര തിരിക്കുന്നത്. 12.05 ന് വിമാനം മുംബൈയില്‍ എത്തിച്ചേരും. നിത്യേന രാവിലെ 5.30ന് മുംബൈയില്‍ നിന്നു മടങ്ങുന്ന വിമാനം (എ.ഐ. 054) 7.20-ന് കൊച്ചിയില്‍ എത്തിച്ചേരും.

No comments:

Discuss