Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 5 March 2012

ചേമഞ്ചേരി: തീരദേശ പരിപാലന നിയമം ഭേദഗതി ചെയ്യണം


ചേമഞ്ചേരി: തീരദേശത്തു നിന്ന് അഞ്ഞൂറ് മീറ്ററിനുള്ളിലെ ഭവന നിര്‍മാണത്തിന് അനുമതി നിഷേധിക്കുന്നതായി പരാതി. ചേമഞ്ചേരി പഞ്ചായത്തിലെ കടലോര മേഖലയില്‍ താമസിക്കുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചേമഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിനിധി സമ്മേളനം ചൂണ്ടിക്കാട്ടി.

തീരദേശ പരിപാലന നിയമം ഭേദഗതി ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. മത്സ്യഫെഡില്‍ നിന്ന് ലഭിക്കുന്ന ഗ്രാന്റ് ഉപയോഗിച്ചു പോലും ഭവന നിര്‍മാണം നടത്താന്‍ കഴിയുന്നില്ല.


പ്രതിനിധി സമ്മേളനം എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാടഞ്ചേരി സത്യനാഥന്‍ അധ്യക്ഷത വഹിച്ചു.


കെ.പി. അനില്‍കുമാര്‍, സി.വി. ബാലകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ പൂക്കാട്, എന്‍.കെ.കെ. മാരാര്‍, ടി.പി. രവീന്ദ്രന്‍, ഇ. ശ്രീധരന്‍ ഷാജില, അനില്‍കുമാര്‍ പാണലില്‍, ടി.കെ. സുഭീഷ് എന്നിവര്‍ പ്രസംഗിച്ചു.


പുതിയ ഭാരവാഹികളായി മാടഞ്ചേരി സത്യനാഥന്‍ (പ്രസി.), പി.കെ. ഗോപാലന്‍, നമ്പാട്ട് മോഹനന്‍ (വൈ. പ്രസി.), മനോജ് കാപ്പാട്, എ.സി. രാമദാസ്, എ.ടി. ബിജു, വി.കെ. വത്സരാജ്, ടി.കെ. ഷിജു, എ.ടി. അബൂബക്കര്‍ (സെക്ര.), ഇക്ബാല്‍ തങ്ങള്‍ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

No comments:

Discuss