കോഴിക്കോട്: സോഷ്യലിസത്തിന്റെ തിരിച്ചുവരവിനുള്ള സാഹചര്യം
ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി
പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. മനുഷ്യ പുരോഗതിക്കും സോഷ്യലിസത്തിനും
വേണ്ടി പൊരുതുന്ന ശക്തികള്‍ സാമ്രാജ്യത്വത്തിനെതിരെ സമരം നടത്തുന്ന
കാഴ്ചയാണ് ലോകത്തെങ്ങും
കാണുന്നതെന്നും 20ാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് നടത്തുന്ന 'സോഷ്യലിസമാണ് ഭാവി' ചരിത്ര പ്രദര്‍ശനം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദേഹം പറഞ്ഞു.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ സോഷ്യലിസവും ചരിത്രവും അവസാനിച്ചെന്നായിരുന്നു പലരുടെയും വിലയിരുത്തല്‍. അതെല്ലാം തെറ്റാണെന്ന് കാലം തെളിയിച്ചു. മുതലാളിത്തത്തിന്റെ തകര്‍ച്ചയും ആഗോള മൂലധന പ്രതിസന്ധിയുമാണ് ലോകം ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത്. ഇന്ത്യയിലും യു.പി.എ സര്‍ക്കാറിന്റെ നവലിബറല്‍ നയങ്ങള്‍ക്ക് ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന് തെളിഞ്ഞുകഴിഞ്ഞു. തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുമെല്ലാം ജനജീവിതം ദുരിതത്തിലാക്കി, ഇടതു പ്രസ്ഥാനങ്ങള്‍ മാത്രമാണ് ഇതിന് ബദല്‍ നയം മുന്നോട്ടുവെക്കുന്നത്. രാജ്യത്തെ മുതലാളിത്ത നയങ്ങള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി വലിയൊരു മുന്നേറ്റമുണ്ടാക്കാനാണ് സി.പി.എമ്മും ഇടതുപ്രസ്ഥാനങ്ങളും ശ്രമിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുമെന്ന് കാരാട്ട് പറഞ്ഞു.
പ്രദര്‍ശന കമ്മിറ്റി ചെയര്‍മാന്‍ പ്രഫ.സി.പി.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ.കെ.രമേശ് സ്വാഗതവും കെ.അജയന്‍ നന്ദിയും പറഞ്ഞു. 'തോളോടു തോള്‍ ചേരാം, എന്ന പാര്‍ട്ടി കോണ്‍ഗ്രസ് പ്രചാരണ ഗാനം ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണനും 'ജീവിതം, സമരം, സര്‍ഗാത്മകത' ഡോക്യുമെന്ററി സംസ്ഥാന കമ്മിറ്റി അംഗം വി.വി. ദക്ഷിണാമൂര്‍ത്തിക്കും സീഡി നല്‍കി പ്രകാശ് കാരാട്ട് പ്രകാശനം ചെയ്തു. നേരത്തേ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി വിളംബര ജാഥയും ബൈക്ക് റാലിയും നടന്നു.

No comments:
Post a Comment