Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 4 March 2012

അവയവദാന ബോധവത്കരണ കാമ്പയിന്‍





കോഴിക്കോട്: അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി ദയാപുരം വിദ്യാഭ്യാസ സാംസ്‌കാരികകേന്ദ്രം സംഘടിപ്പിക്കുന്ന ബഹുജന കാമ്പയിനുകള്‍ക്ക് തുടക്കമായി.

അവയവം മാറ്റിവെക്കുന്നതിലൂടെ നിരവധിപേര്‍ക്ക് പുതുജീവന്‍ സാധ്യമാകുന്നുണ്ടെങ്കിലും തെറ്റിദ്ധാരണകളാല്‍ സമൂഹം ഇതിനോട് മുഖംതിരിഞ്ഞുനില്‍ക്കുന്നത് മനസ്സിലാക്കിയാണ് ദയാപുരം ഈ ദൗത്യം ഏറ്റെടുക്കുന്നത്.

ആദ്യഘട്ടമെന്ന നിലയില്‍, ദയാപുരം കാമ്പസില്‍ നടന്ന സെമിനാറില്‍ 'അവയവദാനം വസ്തുതകളും പ്രാധാന്യവും' എന്ന വിഷയത്തില്‍ ഹ്യൂമന്‍ ഓര്‍ഗന്‍ പ്രൊക്യുര്‍മെന്റ് ആന്‍ഡ് എഡ്യുക്കേഷന്‍ (ഹോപ്) ചെയര്‍മാന്‍ ഡോ. പി. വിജയന്‍ നടത്തിയ ചര്‍ച്ചാക്ലാസില്‍ അഞ്ഞൂറിലേറെപ്പേര്‍ പങ്കെടുത്തു. ആദ്യ അവയവദാനഗ്രാമമെന്ന നിലയിലേക്ക് പെരുവയല്‍ പഞ്ചായത്തിലെ ചെറുകുളത്തൂരിനെ മാറ്റിയെടുത്ത പദ്ധതിയുടെ മുഖ്യശില്പിയും പെരുവയല്‍ പഞ്ചായത്ത് അംഗവുമായ പി.എം. ചന്ദ്രശേഖരന്‍ അനുഭവങ്ങള്‍ വിശദീകരിച്ചു. ചടങ്ങില്‍ ദയാപുരം സ്ഥാപനങ്ങളുടെ മുഖ്യശില്പി സി.ടി. അബ്ദുറഹിം, ഡോ. എം.എം. ബഷീര്‍, എം. ജോണ്‍ മാത്യു, എ.സി. നിസാര്‍ബാബു, സക്കീന ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

അടുത്ത ഘട്ടമായി ജനത്തിന് അവയവദാനത്തിന്റെ മഹത്ത്വം മനസ്സിലാക്കിക്കൊടുക്കുകയും മരണശേഷം അവയവങ്ങള്‍ ദാനംചെയ്തുകൊണ്ടുള്ള സമ്മതപത്രത്തില്‍ ഒപ്പിടാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്യുന്ന രീതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.

മലയോരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രാമപ്പഞ്ചായത്തിന്റെയും സാംസ്‌കാരികസംഘടനകളുടെയും പങ്കാളിത്തത്തോടെ വിപുലമായ പ്രചാരണം നടത്തി, അവയവദാനത്തിന് സന്നദ്ധരായവരുടെ ഡയറക്ടറി തയ്യാറാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

No comments:

Discuss