Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 4 March 2012

മസ്‌കറ്റില്‍ അഞ്ച് മലയാളികള്‍ അപകടത്തില്‍ മരിച്ചു


മസ്‌കറ്റ്: മസ്‌കറ്റിലെ ബഹലയ്ക്ക് സമീപം ഹബിയില്‍ പിക്ക്അപ് വാനുകള്‍ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ അഞ്ച് മലയാളികളടക്കം ആറുപേര്‍ മരിച്ചു. മരിച്ച മലയാളികള്‍ തിരുവനന്തപുരം സ്വദേശികളാണ്.

പുളിയറക്കോണം വെള്ളൈക്കടവ് പ്ലാവറമൂല ദ്വാരകയില്‍ അനില്‍കുമാര്‍ (34), പുളിയറക്കോണം പ്ലാവറമൂല വീട്ടില്‍ വിഷ്ണു (42), വെള്ളൈക്കടവ് അറയില്‍വീട്ടില്‍ പ്രസാദ് (30), പുളിയറക്കോണം ടോള്‍ ജങ്ഷനു സമീപം വാടകയ്ക്ക് താമസിക്കുന്ന ജോണ്‍സണ്‍ ഗോമസ് (43),പുളിമാത്ത് കാട്ടുംപുറം ഊറാന്‍കുഴി കൃഷ്ണവിലാസത്തില്‍ സുജികൃഷ്ണ (29) എന്നിവരാണ് മരിച്ചത്.


ഞായറാഴ്ച വൈകീട്ട് ഇന്ത്യന്‍ സമയം 5.30 നാണ് അപകടമുണ്ടായത്. മരിച്ചവര്‍ കെട്ടിടനിര്‍മാണത്തൊഴിലാളികളാണ്. ജോലി കഴിഞ്ഞ് താമസസ്ഥലത്തേയ്ക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.


ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ മറ്റൊരു വാനുമായി കൂട്ടിയിടിച്ചാണ് തീപിടിത്തമുണ്ടായത്. പൊള്ളലേറ്റാണ് വാനിലുണ്ടായിരുന്നവര്‍ മരിച്ചത്. അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ ബഹല മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തില്‍ തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി തങ്കസ്വാമിയുടെ മകന്‍ ദാസും മരിച്ചു.


കേന്ദ്രമന്ത്രി വയലാര്‍ രവി ഒമാന്‍ അംബാസഡറുമായി ബന്ധപ്പെട്ട് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

No comments:

Discuss