തുണ്ടുകടലാസുകളില്‍ കുനുകുനുയക്ഷരങ്ങളില്‍ എഴുതി ഒളിപ്പിച്ച
ഉത്തരങ്ങള്‍ പരീക്ഷാഹാളില്‍ അധ്യാപകരുടെ കണ്ണുവെട്ടിച്ച്
കോപ്പിയടിച്ചിരുന്ന കാലം വിടപറയുന്നു. പകരം ചൈനീസ് സാങ്കേതിക വിദ്യ
ഉപയോഗിച്ച് 'കാണാത്ത അക്ഷരങ്ങള്‍' എഴുതുന്ന പേനയാണ് വിദ്യാര്‍ഥികള്‍ക്ക്
ഇപ്പോള്‍
പ്രിയങ്കരം.
കോപ്പിയടിക്കാനായി കടലാസില്‍ എഴുതുന്ന ഉത്തരങ്ങള്‍ ഒറ്റനോട്ടത്തില്‍ കാണാനാകില്ലെന്നതാണ് ഈ പേനയുടെ പ്രത്യേകത. അതേസമയം, പേനയില്‍തന്നെ ഘടിപ്പിച്ച ലൈറ്റില്‍ അക്ഷരങ്ങള്‍ തെളിഞ്ഞുവരുകയും ചെയ്യും. കടലാസില്‍ മാത്രമല്ല, വെളുത്തതോ ഇളം നിറമുള്ളതോ ആയ വസ്ത്ര ഭാഗങ്ങളിലും ഈ പേനയുപയോഗിച്ച് ഉത്തരങ്ങള്‍ രഹസ്യമായി എഴുതിവെക്കാം. പരീക്ഷാഹാളിലെത്തിയാല്‍ 'സൗകര്യപൂര്‍വം' ലൈറ്റ് തെളിച്ച് കോപ്പിയടിക്കുകയുമാകാം. ഒരു കളിപ്പാട്ടത്തിന്റെ സ്വഭാവത്തില്‍ നേരത്തേതന്നെ വിപണിയിലുണ്ടായിരുന്ന ഈ വില്ലന്‍ പേനയുടെ 'കോപ്പിയടി സാധ്യത' ഈ അടുത്ത കാലത്താണ് വിദ്യാര്‍ഥികള്‍ കണ്ടെത്തിയത്. ഇതോടെ വിദേശ സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പേനക്ക് വന്‍ ഡിമാന്റായി.
18 രൂപ വില വരുന്ന ഈ 'ഇന്‍വിസിബ്ള്‍' പേന ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. പരീക്ഷാ കാലമായതോടെ പേനയുടെ ആവശ്യക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതായി കടയുടമകള്‍ പറയുന്നു.
സംശയം തോന്നി പിടികൂടിയാല്‍ പോലും ശൂന്യമായ തുണ്ടുകടലാസുവെച്ച് കോപ്പിയടിക്കാര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്നതാണ് ഇതിന്റെ പ്രശ്നം. അല്ലെങ്കില്‍ പരീക്ഷ ഡ്യൂട്ടിക്ക് എത്തുന്ന അധ്യാപകര്‍ ഇത്തരം പേനകളുമായി വന്ന് സംശയം തോന്നുന്ന തുണ്ടുകടലാസുകളിലും വസ്ത്രഭാഗങ്ങളിലും 'ലൈറ്റടിച്ച്' നോക്കേണ്ടിവരും.
എസ്. എല്‍. എല്‍. സി പരീക്ഷ പടിവാതിക്കല്‍ എത്തിനില്‍ക്കെ പരീക്ഷ ഡ്യൂട്ടിയെടുക്കുന്ന അധ്യാപകരെ കാത്ത് ചൈനീസ് നിര്‍മിത 'തലവേദന' വിദ്യാര്‍ഥികളുടെ കീശയില്‍ കാത്തിരിക്കുകയാണ്.

No comments:
Post a Comment