Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 7 March 2012

അരീക്കല്‍താഴ ഓവുപാലത്തിനടിയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തി

കൊയിലാണ്ടി: വിയ്യൂര്‍ ഭാഗങ്ങളില്‍ കൊയിലാണ്ടി പോലീസ് നടത്തിയ റെയ്ഡില്‍ ഓവ്ചാലിനടിയില്‍നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. അരീക്കല്‍താഴ ഓവുപാലത്തിനടിയില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

കടലാസില്‍ പൊതിഞ്ഞ നിലയില്‍ നാല് വാള്‍, നാല് ഇരുമ്പ് പൈപ്പുകള്‍ എന്നിവയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

കൊയിലാണ്ടി സി.ഐ. ആര്‍. ഹരിദാസ്, എസ്.ഐ. മാരായ എന്‍. സുനില്‍കുമാര്‍, ഇ. ബാലകൃഷ്ണന്‍ എ.എസ്.ഐ. കെ. മോഹന്‍ദാസ്, പോലീസുകാരായ ഒ.കെ. സുരേഷ്, പി. പ്രദീപ് എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്.

മുമ്പ് കൊയിലാണ്ടി മേഖലയില്‍ നടന്ന ചില രാഷ്ട്രീയ ആക്രമക്കേസുകളിലെ പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ക്ക് വേണ്ടി പോലീസ് വിയ്യൂര്‍, പന്തലായനി ഭാഗങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.

എന്നാല്‍ പ്രതികള്‍ പിടിയിലായ വിവരമറിഞ്ഞ് ആയുധങ്ങള്‍ രഹസ്യമായി മാറ്റിയതായിരുന്നു. വീണ്ടും ഈ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

No comments:

Discuss