കോഴിക്കോട്: ഡ്രൈവിങ് സംബന്ധമായ ഗുരുതര കുറ്റങ്ങള്‍ക്ക്
ഡ്രൈവിങ് ലൈസന്‍സ് സസ്പെന്റ് ചെയ്യുന്ന നിയമം കര്‍ക്കശമാക്കാന്‍
ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ എ. ഹേമചന്ദ്രന്‍ വിളിച്ചുചേര്‍ത്ത ഉന്നത
യോഗത്തില്‍ തീരുമാനം. മദ്യപിച്ച് വാഹനമോടിക്കല്‍, അമിത വേഗത,
അപകടകരമായും അശ്രദ്ധയിലുമുള്ള ഡ്രൈവിങ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, മഞ്ഞവര മറികടക്കല്‍, മാനസിക-ശാരീരികക്ഷമതയില്ലാതെ വാഹനമോടിക്കല്‍, അമിത ഭാരം കയറ്റല്‍ തുടങ്ങി മോട്ടോര്‍ വാഹന നിയമത്തിലെ 183 (1), 183 (2), 184, 186, 189, 191 തുടങ്ങി വകുപ്പുകളനുസരിച്ചുള്ള കുറ്റങ്ങള്‍ക്കാണ് ഉടനടി ലൈസന്‍സ് സസ്പെന്റ് ചെയ്യുക.
അപകട മരണമുണ്ടായാല്‍ മാത്രമേ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്റ് ചെയ്തിരുന്നുള്ളൂ. വാഹനം ഓടിച്ചയാളുടെ വിലാസം കണ്ടെത്തി ഉടനടി നോട്ടീസ് നല്‍കാനാണ് പുതിയ തീരുമാനം. കുറ്റം ശ്രദ്ധയില്‍പെട്ടാല്‍ റോഡില്‍ വെച്ചുതന്നെ ഡ്രൈവര്‍ക്ക് നോട്ടീസ് നല്‍കും. മൂന്നു ദിവസത്തിനകം ബന്ധപ്പെട്ട ആര്‍.ടി.ഒ മുമ്പാകെ ഹാജരാകണം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ആര്‍.ടി.ഒ ലൈസന്‍സ് സസ്പെന്റ് ചെയ്യും. കുറ്റത്തിന്റെ വ്യാപ്തിയനുസരിച്ച് സസ്പെന്‍ഷന്‍ കാലാവധി കൂടും. സസ്പെന്റ് ചെയ്ത ലൈസന്‍സുമായി വീണ്ടും വാഹനമോടിച്ചാല്‍ അത് റദ്ദുചെയ്യാന്‍ ആര്‍.ടി.ഒക്ക് അധികാരമുണ്ട്. ബൈക്ക് റേസ്, ഇടതുവശത്തുകൂടെ മറികടക്കല്‍ തുടങ്ങി ഇരുചക്ര വാഹന കുറ്റങ്ങള്‍ക്കും ലൈസന്‍സ് സസ്പെന്റ് ചെയ്യും. ഡ്രൈവര്‍ മദ്യപിക്കുന്നതാണ് വാഹനാപകടങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതിന് കാരണമെന്ന് കണ്ടതിനാലാണ് നിലവിലെ നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍മാര്‍, ആര്‍.ടി.ഒമാര്‍, ജോയന്റ് ആര്‍.ടി.ഒമാര്‍ തുടങ്ങി സംസ്ഥാനത്തെ 59 ആര്‍.ടി.ഒ-ജോയന്റ് ആര്‍.ടി.ഒ ഓഫിസില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. തീരുമാനം മാര്‍ച്ച് അഞ്ചുമുതല്‍ നടപ്പാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ നിര്‍ദേശം നല്‍കി.

No comments:
Post a Comment