Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 27 February 2012

ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പിരിച്ചുവിട്ടു

ചേമഞ്ചേരി : ജില്ലാ കൗണ്‍സിലര്‍മാരുടെ ലിസ്റ്റില്‍ തിരിമറി നടത്തിയെന്നാരോപിച്ച് ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് റഷീദ് കണ്ണങ്കടവ് രാജിവച്ചു. കമ്മിറ്റി പിരിച്ച് വിട്ടതായി അറിയിച്ച് തിങ്കളാഴ്ച വൈകുന്നേരം  ജില്ലാ പ്രസിഡന്റായി വീണ്ടും തെരഞ്ഞടുക്കപ്പെട്ട
പി.കെ.കെ. ബാവക്ക് കത്ത് നല്‍കി. പി.കെ.കെ. ബാവയുടെ വീട്ടിലെത്തിയാണ് രാജിക്കത്ത് നല്‍കിയത്.
വൈസ് പ്രസിഡന്റുമാരായ ടി.ടി. കുഞ്ഞമ്മദ്, അബ്ദുല്ല വലിയാണ്ടി, ജോ.സെക്രട്ടറി എം.കെ. മമ്മദ്കോയ വെങ്ങളം എന്നിവരും റഷീദ് കണ്ണങ്കടവിനോടൊപ്പം രാജിവെച്ചിട്ടുണ്ട്.
പഞ്ചായത്ത് കമ്മിറ്റി ജില്ലാ കൗണ്‍സിലര്‍മാരായി നിശ്ചയിച്ച പത്ത് പേരുടെ ലിസ്റ്റില്‍നിന്നും പി.പി. മമ്മദ്കോയയെ ഒഴിവാക്കി പകരം മൂന്നു പേരെ ചേര്‍ത്തതില്‍ പ്രതിഷേധിച്ചാണ് രാജി. സാലിഹ് കാപ്പാട്, പഞ്ചായത്ത് സെക്രട്ടറി കെ.കെ. മുഹമ്മദ്, പ്രസിഡന്റ് റഷീദ് കണ്ണങ്കടവ് എന്നിവരുടെ പേരുകളാണ് കൂട്ടിച്ചേര്‍ത്തത്.
പി.കെ.കെ. ബാവയും ജില്ലാ ലീഗ് ട്രഷറര്‍ ടി.ടി. ഇസ്മയിലും ചേര്‍ന്ന് നടത്തിയ തിരിമറിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് റഷീദ് കണ്ണങ്കടവ് അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റിന്റെ പേരുപോലും ഒഴിവാക്കിയാണ് കണ്ണങ്കടവിലെ പി.പി.മമ്മദ്കോയയെ കൗണ്‍സിലര്‍മാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്നും പഞ്ചായത്ത് കമ്മിറ്റിയെ നോക്കുകുത്തിയാക്കുന്ന ജില്ലാ നേതാക്കന്മാരുടെ ഈ നടപടി അംഗീകരിക്കാനാവില്ലെന്നും രാജിവെച്ചവര്‍ വ്യക്തമാക്കി.

No comments:

Discuss