Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 27 February 2012

കരാറുകാര്‍ക്ക് ഇ-പേയ്‌മെന്റ് 15 മുതല്‍ -മന്ത്രി ഇബ്രാഹിംകുഞ്ഞ്‌




കോഴിക്കോട്: കരാറുകാര്‍ക്കുള്ള പണം മാര്‍ച്ച് 15 മുതല്‍ ഇ-പേയ്‌മെന്റായി നല്‍കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

കേരള ഗവ.കോണ്‍ട്രാക്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ രജതജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍ജിനീയര്‍മാര്‍ സ്വാര്‍ഥതാത്പര്യങ്ങള്‍ കാരണം കരാറുകാര്‍ക്കുള്ള പണം പിടിച്ചുവെക്കരുത്. 15 ലക്ഷം രൂപവരെയുള്ള പ്രവൃത്തികള്‍ക്ക് ഇ-ടെന്‍ഡറിങ് ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി പറഞ്ഞു.

ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് എന്‍.കെ. അബ്ദുറഹിമാന്‍ അധ്യക്ഷതവഹിച്ചു. സെമിനാര്‍ എളമരം കരീം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം.എ. നാസര്‍ അധ്യക്ഷതവഹിച്ചു.

കരാര്‍മേഖലയില്‍ 50 വര്‍ഷം പ്രവര്‍ത്തിച്ച സി. ചേക്കുട്ടിയെയും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രസിഡന്റ് രമേശന്‍ പാലേരിയെയും മന്ത്രി ഇബ്രാഹിംകുഞ്ഞ് ആദരിച്ചു. മുക്കം വാലില്ലാപ്പുഴയില്‍ മര്‍ദനമേറ്റ് മരിച്ച തൊഴിലാളി ദാമോദരന്റെ കുടുംബത്തിനുള്ള ധനസഹായം സി. മോയിന്‍കുട്ടി എം.എല്‍.എ. നല്‍കി.

എ.പ്രദീപ്കുമാര്‍ എം.എല്‍.എ., സി.കെ. നാണു എം.എല്‍.എ., അബ്ദുല്‍ഖാദര്‍ഹാജി, കെ.സി. അബു, എം.ടി. രമേശ്, ഐ.വി. ശശാങ്കന്‍, പി. നാഗരത്‌നം, അബ്ദുല്‍കരീം, ടി. അര്‍ജുനന്‍, പി. ദാമോദരന്‍, എം. ബാബുരാജ്, ശശി ഏലൂരാന്‍, ഡി. പൊന്നപ്പന്‍, പി. അഹമ്മദ്കബീര്‍, വി. ഉമ്മര്‍ഹാജി, കെ. ഇഖ്ബാല്‍, എം.സി. മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു. 'ഇ-ടെന്‍ഡര്‍ എങ്ങനെ?' എന്ന വിഷയത്തില്‍ ക്ലാസുമുണ്ടായിരുന്നു.

No comments:

Discuss