മുസ്ലിം,
ലത്തീന്‍, പരിവര്‍ത്തിത (എസ്.സി വേളാര്‍) ക്രൈസ്തവ വിഭാഗങ്ങളിലെ
വിദ്യാര്‍ഥിനികള്‍ക്കുള്ള സ്കോളര്‍ഷിപ്പിന് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ
ക്ഷണിച്ചു. ഗവണ്മെന്റ്, എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക്
അപേക്ഷിക്കാം. 5000 പേര്‍ക്ക് സ്കോളര്‍ഷിപ്പും 2000 പേര്‍ക്ക് ഹോസ്റ്റല്‍
സ്റ്റൈപ്പന്റും നല്‍കും. 2011-12 വര്‍ഷം ഒന്നാം വര്‍ഷ ബിരുദം മുതല്‍ ഉന്നത
കോഴ്സുകളില്‍ ഏത് വര്‍ഷം/സെമസ്റ്റര്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
യോഗ്യതാ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയ, വാര്‍ഷിക കുടുംബ വരുമാനം
2.5 ലക്ഷം രൂപയില്‍ താഴെയുള്ള കേരളത്തില്‍ സ്ഥിര താമസമുള്ളവര്‍ക്കാണ് ഇത്
അനുവദിക്കുക.
എസ്.ബി.ടി/ ഫെഡറല്‍ / എസ്.ഐ.ബി എന്നിവയുടെ ഏതെങ്കിലും ശാഖയില്‍ സ്വന്തം
അക്കൌണ്ട് വേണം. അപേക്ഷയില്‍ ഇതിന്റെ വിവരം നല്‍കണം. നവംബര്‍ 30 വരെയാണ്
അപേക്ഷ നല്‍കാനുള്ള സമയം. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളും മറ്റ്
വിശദാംശങ്ങളും
www.dcescholarship.kerala.gov.in
എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഈസൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.