Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 16 November 2011

അധികൃതരുടെ കനിവ് തേടി ഇ.ഡി. ജീവനക്കാരന്‍





ചേമഞ്ചേരി: തപാല്‍ വകുപ്പില്‍ ഇ.ഡി. ജീവനക്കാരനായി 35 വര്‍ഷം സേവനം അനുഷ്ഠിച്ച ജീവനക്കാരന് അധികൃതരുടെ അവഗണന. രോഗം കാരണം ജോലിക്ക് പോകാന്‍ കഴിയാതെ കുടുംബം പുലര്‍ത്താന്‍ കഷ്ടപ്പെടുന്ന കൊയിലാണ്ടി എടക്കുളം പോസ്റ്റോഫീസിലെ ജി.ഡി.എസ്. ഡെലിവറി ഏജന്റ് എ. ശേഖരനോടാണ് തപാല്‍വകുപ്പ് ക്രൂരത കാട്ടുന്നത്.

പ്രമേഹരോഗം ബാധിച്ച് രണ്ട് കാല്‍വിരലുകള്‍ മുറിച്ചു നീക്കേണ്ടി വന്നതിനാല്‍ നടന്ന് ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് ശേഖരന്‍. ഈ സാഹചര്യത്തില്‍ തന്റെ വീടിന് സമീപത്തെ കാപ്പാട് പോസ്റ്റോഫീസില്‍ ഒഴിവുള്ള പോസ്റ്റ്മാസ്റ്റര്‍ തസ്തികയിലേക്ക് മാറ്റി നിയമിക്കണമെന്നാവശ്യപ്പെട്ട് ശേഖരന്‍ മുട്ടാത്ത വാതിലുകളില്ല. ഇതിനായി അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ട് ഒരു വര്‍ഷമായെങ്കിലും ഒരു മറുപടിപോലും തപാല്‍വകുപ്പ് അയച്ചിട്ടില്ല.


മൂന്ന് മാസത്തോളം ഇദ്ദേഹം രോഗത്തെത്തുടര്‍ന്ന് മെഡിക്കല്‍കോളേജില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ചികിത്സാനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. 35 വര്‍ഷം തപാല്‍വകുപ്പിനെ സേവിച്ചിട്ടും അധികൃതര്‍ കാട്ടുന്ന അവഗണനയില്‍ അതിദുഃഖിതനാണ് ശേഖരന്‍. രണ്ട് വര്‍ഷം കൂടി ഇദ്ദേഹത്തിന് സര്‍വീസുണ്ട്.

Discuss