Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 18 November 2011

ലീഗ് നേതാവിന്റെ സസ്പെന്‍ഷന്‍ തുടരുന്നു

കണ്ണന്‍കടവ് ലീഗ് യോഗം അലങ്കോലപ്പെട്ട സംഭവ വികാസങ്ങളെ തുടര്‍ന്ന് കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹി ആയിരുന്ന എന്‍.പി. മൊയ്തീന്‍ കോയയുടെ സസ്പെന്‍ഷന്‍ നടപടി തുടരുന്നു. കണ്ണന്‍കടവിലെ അണികളുടെ വികാരം മനസ്സിലാക്കാതെ എടുത്ത നടപടിയില്‍ കണ്ണന്‍കടവ് പ്രദേശിക നേതൃത്വം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ലീഗിന്റെ ഉരുക്കുകോട്ടയായ കണ്ണന്‍കടവില്‍ ഈ നടപടിയുടെ പേരില്‍ ഒരു വിഭാഗീയത ഉണ്ടാവാതിരിക്കാനുള്ള ശ്രമമാണ് പ്രാദേശിക നേതൃത്വം ചെയ്തു കൊണ്ടിരിക്കുന്നത്. എല്ലാ അണികളേയും ഉള്‍പ്പെടുത്തി ക്കൊണ്ട് ദിവസേനയുള്ള മീറ്റിങ് പ്രശ്നത്തിന്റെ രൂക്ഷതയെ വെളിപ്പെടുത്തുന്നുണ്ട്. നാട്ടുകാരനായ മുന്‍മന്ത്രിയുടെ ഇടപെടലുകളെ ഇനി എങ്ങിനെ പ്രധിരോധിക്കും എന്ന അങ്കലാപ്പിലാണ് പ്രദേശത്തെ ലീഗ് നേതാക്കള്‍. അതിലുപരിയായി സ്വന്തം നേതാവിന്റെ സസ്പെന്‍ഷന്‍ അണികളെ രോഷം കൊള്ളിക്കുന്നുണ്ട്. അതിനാല്‍ തന്നെ മുന്‍ മന്ത്രിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ഒരു നീക്കം നടത്താനുള്ള ഒരുക്കത്തിലാണ് കണ്ണന്‍കടവ് നേതൃത്വം എന്നാണ് കണ്ണന്‍കടവ് ന്യസിന് അഞിയാന്‍ കഴിഞ്ഞത്.

Discuss