Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 15 November 2011

വിദേശികള്‍ക്ക് കാലാവധി നിശ്ചയിക്കുന്നു

കുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യാ സന്തുലനം നിലനിര്‍ത്തുന്നതിന്‍െറ ഭാഗമായി ക്വാട്ട സംവിധാനമേര്‍പ്പെടുത്തി വിദേശ തൊഴിലാളികള്‍ക്ക് രാജ്യത്ത് തങ്ങുന്നതിന് നിശ്ചിത കാലാവധി നിശ്ചയിക്കാന്‍ സാമൂഹിക, തൊഴില്‍ മന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിവിധ തൊഴില്‍ മേഖലകളിലുള്ളവര്‍ക്ക് അവരുടെ യോഗ്യത കൂടി കണക്കിലെടുത്ത് കാലാവധി നിശ്ചയിക്കാനാണ് നീക്കമെന്ന് മന്ത്രാലയവുമായി അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി.  ഉയര്‍ന്ന യോഗ്യതയുള്ളവരും പ്രത്യേക മേഖലകളില്‍ ജോലി ചെയ്യുന്നവരുമായ വിദേശികള്‍ക്ക് രാജ്യത്ത് തങ്ങുന്നതിന് സമയ പരിധിയുണ്ടാവില്ല. ഇവര്‍ രാജ്യത്തിന്‍െറ വികസന പദ്ധതികളില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ പ്രത്യേകിച്ചും. അവിദഗ്ധ തൊഴിലാളികള്‍ക്ക് രാജ്യത്ത് തങ്ങാവുന്ന പരമാവധി കാലാവധി അഞ്ചു വര്‍ഷമായി ചുരുക്കും. സാങ്കേതിക വിദഗ്ധര്‍ക്ക് പത്തു വര്‍ഷം വരെ തുടരാം. അടുത്ത വര്‍ഷം തൊഴില്‍ കാര്യങ്ങള്‍ക്കുള്ള പബ്ളിക് അതോറിറ്റി രൂപവല്‍ക്കരണത്തോടനുബന്ധിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുമെന്നാണ് സൂചന. രാജ്യത്തേക്ക് മനുഷ്യക്കടത്ത് വര്‍ധിച്ചതായി അന്താരാഷ്ട്ര തലത്തില്‍ പരാതി വര്‍ധിച്ചതോടെ വിദേശികളുടെ വരവില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കുവൈത്ത് തീരുമാനിച്ചിരുന്നു. ഇതിന്‍െറ ഭാഗമായി മൂന്നു വര്‍ഷത്തോളമായി തൊഴില്‍ വിസക്ക് നിയന്ത്രണമുണ്ട്. ഇത് സമീപഭാവിയില്‍ എടുത്തുകളഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മലയാളികളടക്കമുള്ള വിദേശികള്‍ക്ക് തിരിച്ചടിയായേക്കാവുന്ന കാലാവധി നിശ്ചയിക്കല്‍ വരുന്നത്.

Discuss