Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 1 March 2012

വയോജനങ്ങള്‍ക്ക് ഒന്നിച്ചിരിക്കാന്‍ തപോവനം




ആഫ്റ്റര്‍ കെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി സാന്ത്വനസംഗീതോദ്യാനം ഒരുങ്ങുന്നു. ബിലാത്തികുളത്ത് ഒരുക്കുന്ന 'തപോവനം സംഗീതോദ്യാനം' മാര്‍ച്ച് നാലിന് തുറന്നുനല്‍കും. ഉദ്യാനത്തിന്റെ ആദ്യഘട്ടത്തില്‍ നടപ്പാതയും ഇരിക്കാനുള്ള സൗകര്യവുമായിരിക്കും ഉണ്ടാവുക.

ആറുമാസം കൊണ്ട് വിവിധസൗകര്യങ്ങളോടെ ഉദ്യാനത്തിനിര്‍മാണം പൂര്‍ത്തിയാകും. നഗരത്തിന്റെ തിരക്കില്‍ നിന്നൊഴിഞ്ഞ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സംഗീതസാന്ദ്രമായ അന്തരീക്ഷത്തില്‍ വിശ്രമിക്കാവുന്ന രീതിയിലാണ് ഉദ്യാനത്തിന്റെ രൂപകല്പന.


250 മീറ്റര്‍ നീളമുള്ള നടപ്പാത, വയോജനങ്ങള്‍ക്ക് സമ്മേളിക്കാവുന്ന പകല്‍വീട്, അവര്‍ക്ക് പ്രാഥമിക വൈദ്യസേവനത്തിനുള്ള സൗകര്യം എന്നിവ തപോവനത്തില്‍ ഉണ്ടാകും.


മെഡിക്കല്‍ കോളേജിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ്‌മെഡിസിന്റെ സഹകരണത്തോടെ പാലിയേറ്റീവ് കെയര്‍ യൂണിറ്റും കുട്ടികള്‍ക്ക് വിനോദത്തിനുള്ള ഇടവും ഇവിടെ ഒരുക്കും. അയല്‍പക്കവേദികളില്‍ നിന്നും അല്ലാതെയുമുള്ള സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാവുന്ന ആരാമം, വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമുള്ള കൗണ്‍സലിങ്-ട്രെയിനിങ് യൂണിറ്റ്, വിമുക്ത കുറ്റവാളികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, സ്ഥിരം കുറ്റവാളികളെ ഉത്തരവാദിത്വ പൗരത്വത്തിലേക്ക് നയിക്കുന്നതിനുള്ള പരിശീലനം എന്നിവയും തപോവനത്തില്‍ നടപ്പാക്കനാണ് സാമൂഹികക്ഷേമ വകുപ്പ് ലക്ഷ്യമിടുന്നത്.


നഗരപരിസരത്തുനിന്ന് കാണാതായിക്കൊണ്ടിരിക്കുന്ന പറവകള്‍ക്ക് കൂടൊരുക്കുന്ന പക്ഷിത്താവളവും അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്ന ചെറിയ കുളവും ലഘുഭക്ഷണ ശാലയും തപോവനത്തിലുണ്ടാകും. ഉദ്യാനത്തില്‍ നിലവിലുള്ള മരങ്ങളെല്ലാം നിലനിര്‍ത്തിക്കൊണ്ടായിരിക്കും മോടിപിടിപ്പിക്കുക. നിലത്ത് വീണ് കിടക്കുന്ന മരത്തില്‍ കുട്ടികള്‍ക്ക് കളിക്കാനുള്ള സൗകര്യങ്ങളും ഏറുമാടവും ഒരുക്കും.


ബിലാത്തികുളം പൗരസമിതിയുടെയും ആറ് റെസിഡന്റ്‌സ് അസോസിയേഷനുകളുടെയും ഏഞ്ചല്‍സ്, ഓര്‍മ സാമൂഹിക സേവനസംഘടനകളുടെയും സഹകരണത്തോടെയാണ് ഇത് യാഥാര്‍ഥ്യമാകുന്നത്.

No comments:

Discuss