Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 1 March 2012

ഇഖ്‌റ നഴ്‌സിങ് സമരം ഒത്തുതീര്‍ന്നു



കോഴിക്കോട്: ഇഖ്‌റ ആസ്​പത്രി നഴ്‌സുമാര്‍ മൂന്നു ദിവസമായി നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. ജില്ലാ കളക്ടര്‍ ഡോ. പി.ബി. സലീമിന്റെ സാന്നിധ്യത്തില്‍ ആസ്​പത്രി മാനേജ്‌മെന്റ് പ്രതിനിധികളും സമരസമിതി നേതാക്കളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഇഖ്‌റ ആസ്​പത്രിയിലെ കാഷ്വാലിറ്റി, ഐ.സി.യു. ഡയാലിസിസ്, നവജാതശിശു ഐ.സി.യു. വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും പുറമേ റിസ്‌ക് അലവന്‍സ് കൊടുക്കുന്നുവെന്ന് ഉറപ്പുവരുത്തും. നഴ്‌സിങ് ജീവനക്കാര്‍ക്ക് നിലവിലുള്ള നിയമപ്രകാരം എട്ടു മണിക്കൂര്‍ വീതമുള്ള ഷിഫ്റ്റുകളിലായി ജോലി ക്രമപ്പെടുത്തും. ശമ്പളം പേസ്ലിപ്പ് വഴി കൊടുക്കും. ശമ്പളത്തിനു പുറമേ വാര്‍ഷിക ഇന്‍ക്രിമെന്റ് ഗസറ്റ് വിജ്ഞാപനത്തിലുള്ള 115 രൂപയ്ക്ക് പകരമായി ആദ്യത്തെ അഞ്ചുവര്‍ഷങ്ങളില്‍ 500 രൂപയായും അതിനുശേഷമുള്ള വര്‍ഷങ്ങളില്‍ 250 രൂപയായും തീരുമാനിച്ചു.


ശമ്പളത്തിനും മറ്റാനുകൂല്യങ്ങള്‍ക്കും പുറമേ പൂര്‍ത്തിയായ ഓരോ അഞ്ചുവര്‍ഷത്തിലും ചര്‍ച്ചയില്‍ തീരുമാനിച്ച പ്രകാരമുള്ള വാര്‍ഷിക ഇന്‍ക്രിമെന്റ് അടിസ്ഥാനശമ്പളത്തോടൊപ്പം വെയ്‌റ്റേജായി കൊടുക്കും. ഒരു വര്‍ഷത്തില്‍താഴെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് 250 രൂപയും ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് 1000 രൂപയും രണ്ട്‌വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് 1500രൂപയും മൂന്നുവര്‍ഷക്കാര്‍ക്ക് 2000 രൂപയും സ്‌പെഷല്‍ പാക്കേജ് അനുവദിക്കും. ആസ്​പത്രിയിലെ മറ്റു ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തോടൊപ്പം എ.എന്‍.എം. ജീവനക്കാര്‍ക്ക് ന്യായമായ ശമ്പളപരിഷ്‌കരണം നടപ്പിലാക്കും. ഇന്‍ക്രിമെന്റ് ജോലിയില്‍ പ്രവേശിച്ച മാസം കണക്കാക്കിയായിരിക്കും അനുവദിക്കുക.


ചര്‍ച്ചയില്‍ സമരസമിതി നേതാക്കളായ സന്തോഷ്, മുഹമ്മദ് ഷെരിം, ദിലീപ്, അമര്‍ജിത്ത്, മാനേജ്‌മെന്റ് പ്രതിനിധികളായ സി.പി. കുഞ്ഞുമുഹമ്മദ്, ഡോ. പി.സി. അന്‍വര്‍, തോട്ടത്തില്‍ റഷീദ്, ഡോ. അന്‍വര്‍ മര്‍ത്യ തുടങ്ങിയവരും അഡ്വ. എം. രാജനും പങ്കെടുത്തു.

No comments:

Discuss