Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 1 March 2012

പകര്‍ച്ചവ്യാധി: ജാഗ്രത പാലിക്കണം -ഡി.എം.ഒ


കോഴിക്കോട്: വേനല്‍കാലത്ത് പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ മുന്നറിയിപ്പ് നല്‍കി.
കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിനാല്‍ മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍, ടൈഫോയ്ഡ്
തുടങ്ങിയവ വ്യാപിക്കാനിടയുണ്ട്. ഇതിനെതിരെ മുന്‍കരുതലെടുക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണത്തിന് മുമ്പും ശേഷവും സോപ്പിട്ട് കൈകഴുകുക, തുറസ്സായ സ്ഥലങ്ങളില്‍ വൃത്തിഹീനമായി വില്‍പനക്ക് വെച്ച ഭക്ഷ്യവസ്തുക്കള്‍ കഴിക്കാതിരിക്കുക തുടങ്ങിയ മുന്‍കരുതലുകളെടുക്കണം. കുടിവെള്ള സ്രോതസ്സുകളും പൊതുസ്ഥലങ്ങളിലെ കുടിവെള്ളവും കേ്ളാറിനേറ്റ് ചെയ്യുന്നതിന് ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണം. ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ  മുന്‍കരുതലെടുക്കണം. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സുരക്ഷിതമായി പ്രാഥമിക കാര്യങ്ങള്‍ ചെയ്യുന്നതിന് തൊഴിലുടമകള്‍ സൗകര്യമൊരുക്കണം.

No comments:

Discuss