Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 12 February 2012

പ്രേംസിങ്ങിനെ രക്ഷിക്കാനാകും, നിങ്ങള്‍ സഹായിച്ചാല്‍

പ്രേംസിങ്ങിനെ രക്ഷിക്കാനാകും, നിങ്ങള്‍ സഹായിച്ചാല്‍
കോഴിക്കോട്: ഫുട്ബാളിലെ കുരുന്നു പ്രതിഭ പ്രേംസിങ് ബോഗ്ര സുമനസ്സുകളുടെ കനിവിനായി കാത്തിരിക്കുന്നു. കളിക്കളത്തിലെ ഈ മിന്നും താരം ഇപ്പോള്‍ വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ അപ്ലാസ്റ്റിക് അനീമിയ എന്ന മാരക രോഗത്തിന്
ചികിത്സയിലാണ്.
സംസ്ഥാന സബ്ജൂനിയര്‍ ടീം വൈസ് ക്യാപ്റ്റനും ‘സെപ്റ്റി’ന്‍െറ അണ്ടര്‍-12 ടീമംഗവുമായ ഈ നേപ്പാളി ബാലനില്‍ തികവൊത്ത ഭാവിതാരത്തെ കണ്ടവര്‍ നിരവധിയാണ്. അത്ര വേഗതയിലായിരുന്നു ആ കുതിപ്പ്.
ഫാറൂഖ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയായ പ്രേംസിങ് ‘സെപ്റ്റി’ന്‍െറ മലേഷ്യന്‍ പര്യടനത്തിലും  ഗോവ പര്യടനത്തിലും ഉജ്ജ്വല പ്രകടനം നടത്തിയിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന അച്ഛനൊപ്പം ഇന്ത്യയിലത്തെിയ പ്രേംസിങ്ങിനെ പക്ഷേ കാത്തിരുന്നത് മറ്റൊരു വിധിയായിരുന്നു. മാറാരോഗത്തില്‍നിന്ന് ഈ കുരുന്നു പ്രതിഭയെ രക്ഷിക്കാന്‍ 12 ലക്ഷത്തിലധികം രൂപ ചെലവുവരുന്ന ‘ബോണ്‍മാരോ’ മാറ്റിവെക്കല്‍ ശസ്ത്രക്രിയ മാത്രമേ വഴിയുള്ളൂ. ഇതിനായി കളിക്കൂട്ടുകാരും നാട്ടുകാരും ഫുട്ബാള്‍ പ്രേമികളും സെപ്റ്റ് ഭാരവാഹികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുകയാണ്. പ്രേംസിങ്ങിന്‍െറ ജീവന്‍ രക്ഷിക്കാനുള്ള കൂട്ടായ്മയായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയുടെ മാവൂര്‍ റോഡ് ശാഖയില്‍ അക്കൗണ്ടും തുടങ്ങി. നല്ല മനസ്സുകളുടെ കാരുണ്യമായി അതിലേക്ക് പണം വരുന്നുണ്ടെങ്കിലും ചികിത്സക്ക് ആവശ്യമായതിന്‍െറ അടുത്തെങ്ങും  എത്തിയില്ളെന്ന ആശങ്കയിലാണ് സംഘാടകര്‍. ശനിയാഴ്ച വരെ 1.91 ലക്ഷം രൂപയാണ് ലഭിച്ചത്. ഇനിയും 10 ലക്ഷം രൂപയുണ്ടെങ്കിലേ പ്രേംസിങ്ങിന്‍െറ ജീവന്‍ രക്ഷിക്കാനാവൂ. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍:
എസ്.ബി. അക്കൗണ്ട് നമ്പര്‍ 852410110001771, ഐ.എഫ്.എസ്. കോഡ് BKID 0008524.

No comments:

Discuss