Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 22 February 2012

കളമെഴുത്തിന്റെ ഭംഗികളിലേക്ക് പ്രവേശനം തുടങ്ങി



കളം നിറഞ്ഞ സൗന്ദര്യക്കാഴ്ചയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കിത്തുടങ്ങി. കേരള ഗ്രാമീണപാരമ്പര്യത്തിന്റെ സവിശേഷതകള്‍ ആവിഷ്‌കരിക്കുന്ന അമ്പതോളം കളങ്ങളാണ് കണ്ടംകുളം ജൂബിലിഹാളില്‍ ദേശീയഫോക്‌ലോര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയത്.
കളങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണാനായി തുറന്നുകൊടുക്കുന്ന ചടങ്ങ് എ.പ്രദീപ്കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ടി.രജനി അധ്യക്ഷയായിരുന്നു. ശ്രീകുമാര്‍, കെ.ടി.പത്മജ, മീരദര്‍ശക്, നഫീസസെയ്ദ്, കെ.ദേവകി, കെ.പി.മനോജ് എന്നിവര്‍ സംസാരിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെയും കളമെഴുത്തുണ്ടാകും. ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ശില്പശാലയില്‍ ടി.കെ.വിജയരാഘവന്‍, കെ.യു.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

അയ്യപ്പസ്വാമിയും ഭാര്യ പ്രഭയും മകന്‍ സത്യകനും ഉള്‍പ്പെടുന്ന മൂന്നുരൂപം കളമാണ് ബുധനാഴ്ച ഏറെ ശ്രദ്ധിക്കപ്പെട്ട കളങ്ങളിലൊന്ന്. നിത്യബ്രഹ്മചാരിയായ ശാസ്താവിന് പ്രിയതമയും മകനുമുണ്ടെന്ന കഥയിലെ കൗതുകമാണിതിനെ സവിശേഷമാക്കുന്നത്. ഷൊറണൂരിലെ ടി.എസ്.പരമേശ്വരനും സംഘവുമാണിതൊരുക്കിയത്.പുലിപ്പുറത്തുള്ള ശാസ്താവ്, അഷ്ടദളം എന്നിവയും ഇവര്‍ ഒരുക്കി. അയ്യപ്പന്‍ തീയാട്ടിനുമുന്നോടിയായാണ് അയ്യപ്പന്റെ കളങ്ങള്‍ ഒരുക്കാറ്.

No comments:

Discuss