Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 24 February 2012

ബാലുശ്ശേരി -കോഴിക്കോട് പാതയില്‍ ഗതാഗതക്കുരുക്ക്




ബാലുശ്ശേരി-കോഴിക്കോട് പാതയിലെ കുടിവെള്ള പൈപ്പിടല്‍ മൂലം വാഹനയാത്രക്കാര്‍ തീരാദുരിതത്തിലാവുന്നു. ചേളന്നൂര്‍ ബ്ലോക്ക് ഓഫീസിന് മുന്‍വശം മുതല്‍ മൂട്ടോളി വരെയാണ്
പൈപ്പിടല്‍ നടക്കുന്നത്.


ഒന്നര മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച പൈപ്പിടല്‍ ജോലി ഇനിയും പൂര്‍ത്തിയായിട്ടില്ല. പൈപ്പിടലിനായി എടുത്ത കുഴിയിലെ മണ്ണ് റോഡരികില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഈ ദൂരമത്രയും റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കച്ചേരി ജങ്ഷന്‍ മുതല്‍ മൂട്ടോളിവരെ ഇരുചക്രവാഹനങ്ങളെ മാത്രമേ കടത്തിവിടുന്നുള്ളൂ. വലിയ വാഹനങ്ങളും ബസ്സുകളും ചേളന്നൂര്‍ ബ്ലോക്ക് ഓഫീസിന് അരികിലെ റോഡ് വഴി കൂടത്തുംപൊയിലില്‍ ചെന്നാണ് കക്കോടിയില്‍ എത്തുന്നത്.


പയിമ്പ്ര, കുന്ദമംഗലം ഭാഗത്തേക്ക് പ്രവേശിക്കുന്ന മൂട്ടോളിയിലും റോഡ് അടച്ചിട്ടിരിക്കുകയാണ്. പൈപ്പിടല്‍ നടക്കുന്ന പലയിടങ്ങളിലും റോഡ് പൂര്‍ണമായും ഇടിഞ്ഞിട്ടുണ്ട്. മൂട്ടോളിയിലും കക്കോടിമുക്കിലും നടക്കുന്ന പൈപ്പിടല്‍ ഇനിയും ഏറെനാള്‍ കഴിഞ്ഞ് മാത്രമേ പൂര്‍ത്തിയാകാന്‍ സാധ്യതയുള്ളൂ. ഇക്കാലമത്രയും വാഹനയാത്രക്കാര്‍ ഏറെ ദുരിതം അനുഭവിക്കേണ്ടിവരും. ഇരുചക്രവാഹനങ്ങള്‍ കടന്നുപോവുന്ന പാതയില്‍ പൊടിശല്യവുമുണ്ട്. വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നത് ചെറിയ റോഡുകളിലൂടെയായതിനാല്‍ ഇവിടെയും ഗതാഗതപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്.


പൈപ്പിനുള്ള കുഴിയില്‍നിന്നെടുത്ത മണ്ണ് റോഡരികില്‍ നിരവധി സ്ഥലങ്ങളില്‍ അലക്ഷ്യമായി നിക്ഷേപിച്ചിട്ടുണ്ട്. ഇതുമൂലം കനാല്‍ ഓഫീസ് പരിസരത്തും ബ്ലോക്ക് കാര്യാലയത്തിനടുത്തും ഇത്തരത്തില്‍ വന്‍ മണ്‍കൂനകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഗതാഗതക്കുരുക്കും വാഹനങ്ങളെ വഴിതരിച്ചുവിടുന്നതുമൂലവും ബാലുശ്ശേരി മേഖലയില്‍നിന്നും മെഡിക്കല്‍ കോളേജിലേക്കുള്ള പ്രധാന പാതയിലുള്ള ഈ ഗതാഗതതടസ്സങ്ങള്‍ രോഗികളെ വല്ലാതെ വലയ്ക്കുന്നുണ്ട്. നിര്‍മാണപ്രവൃത്തിമൂലമുള്ള പൊടിശല്യം റോഡരികിലെ വീട്ടുകാരും കച്ചവടസ്ഥാപനങ്ങളും ഏറെ ദുരിതമനുഭവിക്കുന്നുണ്ട്. അനിശ്ചിതമായി നീളുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുനേരെ അധികൃതര്‍ തണുപ്പന്‍മട്ടിലുള്ള മനോഭാവമാണ് വെച്ചുപുലര്‍ത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

No comments:

Discuss