കോഴിക്കോട്: ദേശീയപാതക്ക് കുറുകെ അപകടക്കെണി തീര്‍ത്ത് പരസ്യ
കമാനം. കണ്ണൂര്‍ റോഡില്‍ അത്താണിക്കല്‍ വാട്ടര്‍ അതോറിറ്റി ഓഫിസുകള്‍ക്ക്
സമീപത്തെ ഇരുമ്പ് കമാനമാണ് യാത്രക്കാര്‍ക്ക് കെണിയൊരുക്കിയിരിക്കുന്നത്.
പരസ്യബോര്‍ഡില്‍ നേരിട്ട് മഴയും
വെയിലുമേല്‍ക്കാതിരിക്കാന്‍ തീര്‍ത്ത പി.വി.സി ഷീറ്റുകള്‍ ഓരോന്നായി റോഡില്‍ വീണുകൊണ്ടിരിക്കുകയാണ്.
പടിഞ്ഞാറ് ഭാഗത്തെ ഷീറ്റുകള്‍ പൂര്‍ണമായി വീണുകഴിഞ്ഞു. ഇരുചക്രവാഹന യാത്രക്കാരടക്കം അപകടത്തില്‍നിന്ന് രക്ഷപ്പെടുന്നത് ഭാഗ്യംകൊണ്ടാണ്. ഈ ഭാഗത്ത് ദേശീയപാത തകര്‍ന്നതിനാല്‍ വാഹനങ്ങള്‍ പതുക്കെ പോകുന്നതുകൊണ്ടു മാത്രമാണ് കൂടുതല്‍ ഷീറ്റ് തകര്‍ന്നുവീഴാത്തതെന്ന് പരിസരവാസികള്‍ പറയുന്നു. പണി കഴിഞ്ഞ് വലിയ വാഹനങ്ങള്‍ വേഗതയിലോടിയാല്‍ കാറ്റില്‍ കൂടുതല്‍ ഷീറ്റുകളിളകും.
വര്‍ഷങ്ങള്‍ക്കുമുമ്പ് മുംബൈയിലെ കമ്പനിയുമായി നഗരസഭയുണ്ടാക്കിയ കരാറിന്‍െറ അടിസ്ഥാനത്തിലാണ് നഗരത്തില്‍ നിരവധി പരസ്യകമാനങ്ങള്‍ ഉയര്‍ന്നത്. ദേശീയപാതയടക്കം പ്രധാനകേന്ദ്രങ്ങളില്‍ ഇങ്ങനെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് പകരം നഗരത്തില്‍ പ്രധാന ജങ്ഷനുകളില്‍ ട്രാഫിക് സിഗ്നല്‍ വിളക്കുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കണമെന്നായിരുന്നു ധാരണ. എന്നാല്‍, പണികഴിഞ്ഞ് ഒരുദിവസംപോലും ട്രാഫിക് സിഗ്നല്‍ വിളക്കുകള്‍ പ്രവര്‍ത്തിച്ചില്ല. പലതും ഇപ്പോഴും വഴിമുടക്കികളായി തുടരുന്നു. താഴെയായി സ്ഥലനാമങ്ങളും വഴിയും ദൂരവും പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശവും വേണ്ടവിധം നടപ്പായില്ല. കമാനങ്ങള്‍ പൊളിച്ചുനീക്കാന്‍ നഗരസഭ നിര്‍ദേശം നല്‍കിയെങ്കിലും പ്രശ്നം കോടതിയിലത്തെി. ഒടുവില്‍ കമ്പനിയുമായുള്ള കരാര്‍ കാലാവധി കഴിഞ്ഞെങ്കിലും നഗരസഭക്ക് സ്ഥിരം വരുമാനമെന്ന നിലയില്‍ കമാനങ്ങള്‍ നിലനിര്‍ത്താനാണ് ശ്രമം. ദേശീയപാതയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് രാഷ്ട്രീയകക്ഷികളുടെ പരസ്യമടക്കമുള്ളവ പേറി പലയിടത്തും കമാനങ്ങളുടെ നില്‍പ്.

No comments:
Post a Comment