Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 4 February 2012

ജനശ്രീമിഷന്‍ മഹാസംഗമത്തില്‍ പതിനായിരങ്ങള്‍ എത്തി



കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സ്ത്രീകളടക്കം പതിനായിരക്കണക്കിനാളുകള്‍ ഒഴുകിയെത്തിയതോടെ ജനശ്രീമിഷന്റെ മഹാസംഗമം നടന്ന ബീച്ച് ജനസാഗരമായി മാറി.

കാസര്‍കോട് മുതല്‍ പാറശ്ശാലവരെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ളവരാണ് ബസ്സുകളിലും മറ്റു വാഹനങ്ങളിലുമായി നഗരത്തിലെത്തിയത്. രാവിലെത്തന്നെ പ്രധാന വേദിയില്‍ ഇവര്‍ എത്തിയതോടെ കടപ്പുറത്ത് സൂചികുത്താന്‍പോലും ഇടമില്ലാതായി. ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു ഉദ്ഘാടനം. ഏതാണ്ട് രണ്ടര മണിയോടെ കേന്ദ്രപ്രതിരോധ മന്ത്രി എ.കെ. ആന്റണി എത്തിയതോടെ ജനമിളകി. അദ്ദേഹത്തിന് മുദ്രാവാക്യം വിളിച്ചും കൊടിയ വെയിലിനെപ്പോലും വകവെക്കാതെയുമാണ് സ്ത്രീകള്‍ ഉദ്ഘാടനച്ചടങ്ങില്‍ സജീവപങ്കാളിത്തം വഹിച്ചത്. പലരും കുട്ടികളോടൊത്താണ് എത്തിയത്.


അധ്യക്ഷപ്രസംഗത്തില്‍ എം.എം. ഹസ്സന്‍ ആന്റണിക്ക് കൈയടി പോര എന്നു പറഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ കൂടുതല്‍ ആവേശഭരിതരായി. പിന്നീട് ആന്റണി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ നിലയ്ക്കാത്ത കൈയടി. 'തീയില്‍ കുരുത്തവര്‍ വെയിലത്ത് വാടില്ല' എന്നും ജനശ്രീയെ ആരും തടയാന്‍ ശ്രമിക്കേണ്ടെന്നും ആന്റണി പറഞ്ഞപ്പോഴും നിലയ്ക്കാത്ത കരഘോഷം.


ജനശ്രീ സംവിധാനത്തില്‍ കൂടുതല്‍ സ്ത്രീകളായതിനാല്‍ വേണ്ട സുരക്ഷിതത്വം സംഘാടകര്‍ ഉറപ്പുവരുത്തിയിരുന്നു. സ്ത്രീകള്‍ക്ക് താമസിക്കാന്‍ യൂത്ത് ഹോസ്റ്റലിലും വിവിധ ഡോര്‍മെറ്ററിയിലും സൗകര്യം ഒരുക്കിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് വേദിയിലെത്താന്‍ വളണ്ടിയര്‍മാരുടെ സേവനവും ഉണ്ടായിരുന്നു.

No comments:

Discuss