Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 5 February 2012

വിമാനത്താവളത്തിലെ സൗജന്യ പാര്‍ക്കിങ് സമയത്തില്‍ മാറ്റമില്ല -എം.പി.


കോഴിക്കോട്: കാലിക്കറ്റ് എയര്‍പോര്‍ട്ടിലെ സൗജന്യ പാര്‍ക്കിങ് രീതി പഴയ അവസ്ഥയില്‍ തന്നെ തുടരുമെന്ന് എം.കെ. രാഘവന്‍ എം.പി.യുടെ ഓഫീസ് അറിയിച്ചു. എം.പി. എയര്‍പോര്‍ട്ട് ഡയറക്ടറുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. എയര്‍പോര്‍ട്ടിലെ സൗജന്യ പാര്‍ക്കിങ് സമയം വെട്ടിക്കുറച്ചത് വിവാദമായതോടെയാണ് ചര്‍ച്ച നടത്തിയത്. 15 മിനിറ്റ് സൗജന്യ പാര്‍ക്കിങ് അനുവദിച്ചിരുന്നത് 10 മിനിറ്റാക്കിയെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

എന്നാല്‍ പാര്‍ക്കിങ് സമയത്തില്‍ കുറവൊന്നും വരുത്തിയിട്ടില്ലെന്നും ഇത് സംബന്ധിച്ച അജ്ഞതയാണ് വിവാദത്തിന് കാരണമെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു.


ടെര്‍മിനലിന് മുന്നില്‍ പാര്‍ക്കിങ്ങിന് അഞ്ച് മിനിറ്റാണ് സൗജന്യമായി അനുവദിക്കുന്നത്. ടെര്‍മിനലിലേക്ക് എത്തുന്നതിനും തിരിച്ചുപോകുന്നതിനുമായി 10 മിനിറ്റ് വേണം. അങ്ങനെ കണക്കാക്കുമ്പോള്‍ 15 മിനിറ്റ് സൗജന്യമായി അനുവദിക്കുന്നുണ്ടെന്ന് ഡയറക്ടര്‍ വ്യക്തമാക്കി.


വിവാദം ശക്തമായതോടെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.

No comments:

Discuss