Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 5 February 2012

ക്ഷീരകര്‍ഷകര്‍ക്ക് ആവേശമായി മാട്ടുപ്പൊങ്കല്‍ മഹോത്സവം

ചേമഞ്ചേരി: 'കാര്‍ഷികാഭിവൃദ്ധിയും ആരോഗ്യസംരക്ഷണവും കന്നുകാലി വളര്‍ത്തലിലൂടെ' എന്ന സന്ദേശവുമായി ചേമഞ്ചേരിയില്‍ സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചറിന്റെ നേതൃത്വത്തില്‍ മാട്ടുപ്പൊങ്കല്‍ ആഘോഷിച്ചു. വിവിധയിനം നാടന്‍ കന്നുകാലികളുടെ പ്രദര്‍ശനം, വിദഗ്ദ്ധരുടെ പഠനക്ലാസുകള്‍, സ്ലൈഡ്‌ഷോ, മുഖാമുഖം എന്നിവ നടന്നു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ചന്ദ്രഹാസന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനിത മതിലിച്ചേരി പഠനക്ലാസിന്റെ ഉദ്ഘാടനവും ഡോ. വൈ.വി. കൃഷ്ണമൂര്‍ത്തി കന്നുകാലി പ്രദര്‍ശന ഉദ്ഘാടനവും നിര്‍വഹിച്ചു. ടി.ശ്രീനിവാസന്‍ പ്രസംഗിച്ചു. കെ.പി.ഉണ്ണിഗോപാലന്‍ സ്വാഗതവും ടി.വി.രാജന്‍ നന്ദിയും പറഞ്ഞു.

കൃഷിമന്ത്രി കെ.പി. മോഹനന്‍ മാട്ടുപ്പൊങ്കാല വേദി സന്ദര്‍ശിച്ചു. 'നാടന്‍പശു നാടിന്റെ നന്മ' എന്ന വിഷയത്തില്‍ ഡോ.വൈ.വി. കൃഷ്ണമൂര്‍ത്തിയും 'വെച്ചുര്‍ പശുവിന്റെ പ്രസക്തി' എന്ന വിഷയത്തില്‍ ഡോ. ശോശാമ്മ ഐപ്പ്, പി.കെ.ചന്ദ്രശേഖരന്‍ പാലക്കാട് എന്നിവരും ക്ലാസെടുത്തു.

സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജമീല കാനത്തില്‍ ഉദ്ഘാടനം ചെയ്തു. നാടന്‍ പശുപരിപാലകരായ അബൂബക്കര്‍ഹാജി, പ്രകാശ് വടകര എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെ.പി.ഉണ്ണിഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഡോ. എം.മോഹനന്‍, കെ. കുഞ്ഞിരാമന്‍, കെ.നാരായണന്‍, മാധവിഅമ്മ, എസ. ശോഭിന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.വി.രാജന്‍ സ്വാഗതവും പ്രിയ കെ.നായര്‍ നന്ദിയും പറഞ്ഞു.

No comments:

Discuss