കോഴിക്കോട്: മുഹമ്മദ്‌നബിയുടെ 1486-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ടൗണ്‍ ഏരിയ സുന്നി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന സന്ദേശറാലി നടത്തി. ഫ്രാന്‍സിസ് റോഡ് മേല്‍പ്പാലത്തിനു സമീപത്തുനിന്ന് ആരംഭിച്ച റാലി പരപ്പില്‍ മുഹമ്മദലി കടപ്പുറത്ത് സമാപിച്ചു. നൂറുകണക്കിന് മദ്രസ വിദ്യാര്‍ഥികളും വിശ്വാസികളും റാലിയില്‍ പങ്കുചേര്‍ന്നു.
സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമിീന്‍ റെയ്ഞ്ച് പ്രസിഡന്റ് കൂളിമാട് അബ്ദുറഹിമാന്‍ സഖാഫി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. സയ്യിദ് സ്വാലിഹ് ശിഹാബ് അല്‍ജിഫ്‌രി അധ്യക്ഷതവഹിച്ചു. റാലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നൈനാംവളപ്പ് ഇമാദുദ്ദീന്‍ ഹയര്‍ സെക്കന്‍ഡറി മദ്രസയ്ക്ക് ചടങ്ങില്‍ ഷീല്‍ഡ് സമ്മാനിച്ചു. സക്കീര്‍ ഹുസൈന്‍ സ്വാഗതവും ഫ്രണ്ട്‌സ് മമ്മുഹാജി നന്ദിയും പറഞ്ഞു. സുന്നി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ ബാഷഹാജി, സയ്യിദ് മുല്ലക്കോയ തങ്ങള്‍, കൂളിമാട് അബ്ദുറഹിമാന്‍ സഖാഫി, സയ്യിദ് സ്വാലിഹ് ശിഹാബ് അല്‍ജിഫ്‌രി, ഫ്രണ്ട്‌സ് മമ്മുഹാജി എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment