Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 27 February 2012

പട്ടുകുപ്പായം പോലൊരു ചിത്രവിസ്മയം

പട്ടുകുപ്പായം പോലൊരു ചിത്രവിസ്മയം
നേര്‍ത്ത നൂലില്‍നിന്ന് കൈകൊണ്ട് മനോഹരമായ പട്ടുകുപ്പായം തുന്നിയെടുക്കുന്നതുപോലൊരു കരവിരുതാണ് അസ്ഗര്‍ ഫര്‍ഹാദിയുടെ സിനിമകള്‍.
ആ മികവിന് ലോകം കൈയൊപ്പ് ചാര്‍ത്തിയപ്പോള്‍ ഇറാനില്‍നിന്ന് ആദ്യമായി ഓസ്കര്‍ നേടുന്ന സിനിമക്കാരനാകാന്‍ അസ്ഗര്‍ ഫര്‍ഹാദിക്കായി. ഹോളിവുഡിലെ കൊഡാക് തിയറ്ററില്‍ മികച്ച

വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ അതൊരു ചരിത്രമായി മാറുകയായിരുന്നു.
 12 വര്‍ഷങ്ങള്‍ക്കു മുമ്പ് മജീദ് മജീദി എന്ന വിശ്വോത്തര സംവിധായകന്റെ 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍' എന്ന ചിത്രത്തിന് ഓസ്കര്‍ നോമിനേഷന്‍ ലഭിച്ച ശേഷം ആദ്യമായാണ് ഒരു ഇറാനിയന്‍ ചിത്രം മത്സരത്തിനെത്തുന്നതുതന്നെ.
ലോകത്തിലെ പ്രശസ്തമായ ചലച്ചിത്ര മേളകളില്‍ തേരോട്ടം നടത്തിയിട്ടും, നിരൂപക പ്രശംസ പിടിച്ചുപറ്റിയിട്ടും ഇറാനിയന്‍ ചിത്രങ്ങള്‍ നേരിട്ട ഓസ്കര്‍ വരള്‍ച്ചക്കാണ് അസ്ഗാര്‍ ഫര്‍ഹാദിയിലൂടെ അന്ത്യമായിരിക്കുന്നത്.
14 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ബന്ധം വേര്‍പെടുത്താന്‍ നിയമനടപടികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നാദിറിന്റെയും സിമിന്റെയും അന്തഃസംഘര്‍ഷങ്ങളും ആത്മീയ മൂല്യങ്ങളും സത്യാസത്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
 ഒരു ചെറിയ നുണ പോലും മനസ്സാക്ഷിയില്‍ ഏല്‍പ്പിക്കുന്ന കനത്ത ആഘാതങ്ങളെക്കുറിച്ച് ഈ ചിത്രം ഓര്‍മിപ്പിക്കുന്നുണ്ട്.
മെല്ലെമെല്ലെ ചുറ്റിവരിഞ്ഞ് കാഴ്ചക്കാരനെ വീര്‍പ്പുമുട്ടിക്കുന്ന ആവിഷ്കാര തന്ത്രമാണ് ഫര്‍ഹാദി ഈ ചിത്രത്തില്‍ സ്വീകരിച്ചിരിക്കുന്നത്.
പുരസ്കാരങ്ങളുടെ പെരുമഴ നനഞ്ഞാണ് ഓസ്കറിലേക്ക് ഈ ചിത്രമെത്തിയതുതന്നെ. ബര്‍ലിന്‍, ദര്‍ബന്‍, ഫജ്ര്‍, സിഡ്നി, മെല്‍ബണ്‍, ന്യൂയോര്‍ക് ഫിലിം ഫെസ്റ്റിവലുകളിലെ പുരസ്കാരങ്ങളും ഗോള്‍ഡന്‍ ഗേ്ളാബ്, ബി.ബി.സി വേള്‍ഡ് ഫിലിം അവാര്‍ഡുകളുമടക്കം അനവധി പുരസ്കാരങ്ങളാണ് ഈ ഒറ്റ ചിത്രം നേടിയത്.
ഗോവയിലും, ജയ്പൂരിലും നടന്ന ഫെസ്റ്റിവലുകളില്‍ ഈ ചിത്രം പുരസ്കാരങ്ങള്‍ നേടിയിരുന്നു.
ഇക്കഴിഞ്ഞ തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലിലും പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചിരുന്നു ഈ ചിത്രം. നിറഞ്ഞ സദസ്സിലായിരുന്നു ഈ ചിത്രത്തിന്റെ എല്ലാ പ്രദര്‍ശനങ്ങളും നടന്നത്. 2009 മുതല്‍ മലയാളികളുടെ ചലച്ചിത്ര വൃത്തത്തിലും ഏറെ പരിചിതനാണ് അസ്ഗര്‍ ഫര്‍ഹാദി.
ആ വര്‍ഷത്തെ തിരുവനന്തപുരം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുത്തത് അസ്ഗര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത 'എബൗട്ട് എല്ലി'യായിരുന്നു.

No comments:

Discuss