കോഴിക്കോട്: സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന സന്ദേശവുമായി കോര്‍പ്പറേഷന്‍ ഓഫീസിനു മുന്‍പില്‍ ഫ്‌ളാഷ് മോബ് അരങ്ങേറി. ട്രൈറ്റന്‍ ആഡ് കമ്പനി സംഘടിപ്പിച്ച പരിപാടിയില്‍ 50-ഓളം പേര്‍ പങ്കെടുത്തു. 10 മിനിറ്റായിരുന്നു ദൈര്‍ഘ്യം.
അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന സംഘം, നൃത്ത സംഗീത പരിപാടികള്‍ അവതരിപ്പിക്കുകയും പെട്ടെന്ന് പിരിഞ്ഞുപോകുകയും ചെയ്യുന്നതാണ് ഫ്‌ളാഷ് മോബ്. കേരളത്തില്‍ ആദ്യമായാണ് സ്ട്രീറ്റ് ഫ്‌ളാഷ് മോബ് അരങ്ങേറുന്നത്.
No comments:
Post a Comment