നിര്‍മാണ മേഖലയില്‍ നടപ്പാക്കിയ ഇ-ടെന്‍ഡര്‍ ഇപ്പോള്‍
പ്രീക്വാളിഫിക്കേഷനുള്ള വന്‍കിട കരാറുകള്‍ക്ക് മാത്രമാണുള്ളത്. ഇത് മാറ്റി
15 ലക്ഷം രൂപവരെയുള്ള കരാറുകള്‍ക്ക് ഇ-ടെന്‍ഡര്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍
ആലോചിക്കുന്നു.
കൈയില്‍നിന്ന് പണംമുടക്കി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാറിന് കൈമാറുന്ന കരാറുകാരെ ബഹുമാനിക്കുന്നു. അതേസമയം, പ്രവൃത്തികള്‍ മികവുള്ളതാക്കി ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. ഉത്തരവാദിത്തങ്ങളില്‍നിന്ന് കരാറുകാര്‍ ഒഴിഞ്ഞുമാറരുത് -മന്ത്രി പറഞ്ഞു.
നിര്‍മാണങ്ങള്‍ എത്രകണ്ട് മികവുറ്റതാക്കാമെന്നതിലല്ല, എത്ര കോടിയുടെ പ്രവൃത്തി നടത്തിയെന്നതിലാണ് മരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എ. പ്രദീപ് കുമാര്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. എല്ലാ വര്‍ഷവും കോടികള്‍ ചെലവിടണമെന്നാണ് ചീഫ് എന്‍ജിനീയറടക്കമുള്ളവര്‍ക്ക് താല്‍പര്യം. മരാമത്ത് വകുപ്പിലെ പ്രവൃത്തികളിലധികവും ഭാവനാരഹിതമാണ്.
റിസര്‍ച്ച് നടക്കുന്നില്ല. ഇത് ചെയ്യിപ്പിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്നും പ്രദീപ് കുമാര്‍ പറഞ്ഞു. ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ സി.കെ. നാണു, സി. മോയിന്‍കുട്ടി, ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, സി.പി.ഐ ജില്ലാ സെക്രട്ടറി ഐ.വി. ശശാങ്കന്‍, ഗവ. കണ്‍ട്രക്ഷന്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് നാഗരത്നം, മഠത്തില്‍ അബ്ദുല്‍ കരീം, വി. ഉമ്മര്‍ഹാജി, സംസ്ഥാന ജനറല്‍ സെക്രട്ടറി സി. ചേക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
കരാര്‍ മേഖലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. ചേക്കുട്ടി, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രസിഡന്റ് പി. രമേശന്‍ എന്നിവരെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.
'ഇ-ടെന്‍ഡര്‍ എങ്ങനെ' എന്ന വിഷയത്തില്‍ കരാറുകാര്‍ക്കായി ക്ളാസും സംഘടിപ്പിച്ചു.

No comments:
Post a Comment