മുറിച്ചുമാറ്റിയ കാലുമായി ചക്രക്കസേരയില്‍ 90 കഴിഞ്ഞ പി.എന്‍.എം.
ആലിക്കോയ കഴിഞ്ഞ വയോജന ദിന ചടങ്ങില്‍ അരങ്ങിലെത്തി. അവശത മറന്ന്
ടാഗോര്‍ ഹാളില്‍ അദ്ദേഹം പാടിയ ഈരടികള്‍ ഇന്നും നഗരമോര്‍ക്കുന്നു.
1970കളില്‍ ഡെപ്യൂട്ടി രജിസ്ട്രാറായി വിരമിച്ച ശേഷം
വിശ്രമജീവിതം നയിച്ച പി.എന്‍.എമ്മിന് എന്നും തിരശ്ശീലക്ക് പിന്നിലേക്ക് മാറാനായിരുന്നു താല്‍പര്യം. '1921' എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഐ.വി. ശശി നിര്‍ബന്ധിച്ചപ്പോള്‍ കാറില്‍ കയറി സെറ്റിലെത്തി അഭിനയിക്കാനില്ലെന്ന് പറഞ്ഞ് മടങ്ങിയതടക്കം എത്രയോ കഥകളുണ്ട് ആലിക്കോയയുടെ ഒതുങ്ങിക്കൂടലിന് തെളിവായി. നെഹ്റു സ്ഥാനമേല്‍ക്കുമ്പോള്‍ ചടങ്ങില്‍ ദല്‍ഹിയില്‍ കോല്‍ക്കളിയവതരിപ്പിക്കാന്‍ ക്ഷണം കിട്ടിയത് ആലിക്കോയക്കായിരുന്നു. മലബാറില്‍നിന്നുള്ള ഏക സംഘം. മെയ്വഴക്കംകൊണ്ടും താളംകൊണ്ടും ദേശീയ നേതാക്കന്മാരെ വിസ്മയിപ്പിച്ച സംഘത്തിന് ആകാശവാണിയില്‍ ഗാന്ധിജിയെപ്പറ്റി പാടി കോല്‍ക്കളിയവതരിപ്പിക്കണമെന്ന് നിര്‍ദേശം കിട്ടി. നിമിഷങ്ങള്‍ക്കകം ഗാന്ധിജിയെപറ്റി പാട്ടുണ്ടാക്കി അവതരിപ്പിച്ചു. നൂറ് രൂപയും അനുമോദനവുമെല്ലാമായാണ് സംഘം തിരിച്ചത്. സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ നാടകവേദികളിലും പാട്ടുകളിലും മുഴങ്ങിക്കേട്ട വിമര്‍ശം പലപ്പോഴും വലിയ വിവാദമായി. ആര്‍ഭാട വിവാഹം, പണസമ്പാദനത്തിനുള്ള ആര്‍ത്തി എന്നിവക്കെതിരെയുള്ള 'ആരാണ് അപരാധി' എന്ന നാടകം എം.എം. ഹൈസ്കൂള്‍ വാര്‍ഷികത്തിന് അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും എതിര്‍പ്പുണ്ടായി. പിറ്റേന്ന് രാധാ ഹാളില്‍ (ഇന്നത്തെ രാധാ തിയറ്റര്‍) വാടകക്ക് നാടകം അവതരിപ്പിച്ച് പ്രതിഷേധമറിയിച്ചു പി.എന്‍.എം.
സ്വന്തം നാടകഗ്രൂപ്പില്‍ നടന്‍ കെ.പി. ഉമ്മറിനെ ജമീല എന്ന സ്ത്രീ കഥാപാത്രമാക്കി ആദ്യമായി അരങ്ങിലവതരിപ്പിച്ചത് പി.എന്‍.എമ്മാണ്. മുന്‍ മന്ത്രി പി.പി. ഉമ്മര്‍കോയ വഴി നടക്കാവിലെ തറവാട് വീട്ടിലെത്തി നിര്‍ബന്ധിച്ചതിനുശേഷമാണ് വീട്ടുകാര്‍ നാടകത്തിലഭിനയിക്കാന്‍ ഉമ്മറിനെ വിട്ടുകൊടുത്തത്. സമുദായത്തെ നേര്‍വഴിക്ക് നയിക്കാന്‍ നാടകങ്ങളും പാട്ടുകളും എഴുതിക്കൂട്ടിയ ആലിക്കോയ വിമര്‍ശം കലയുടെ ഭാഗം തന്നെയെന്ന് വിശ്വസിച്ചു.

No comments:
Post a Comment