Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 24 January 2012

ദേശീയപാത സ്ഥലമെടുപ്പ്: കലക്ടറേറ്റില്‍ ബഹളം, പ്രതിഷേധം

കോഴിക്കോട്: ദേശീയപാത-17 വികസനത്തിന് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംഘര്‍ഷാവസ്ഥ. ദേശീയപാത സമരം നടത്തുന്ന സംഘടനകളെ യോഗത്തില്‍ വിളിക്കാത്തതാണ് പ്രശ്നത്തിനിടയാക്കിയത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ പരിസരത്ത് നേരത്തേ നിലയുറപ്പിച്ച പൊലീസ് സമരസമിതി നേതാക്കളെ കടത്തിവിട്ടില്ല. അതിനിടെ കലക്ടര്‍ പി.ബി. സലീം എത്തിയതോടെ സമരക്കാരുടെ ബഹളം ശക്തിയായി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പൊലീസുമായി വാക്കേറ്റം നടത്തി. ഇതോടെ ഏറെനേരം സിവില്‍സ്റ്റേഷന്‍ പരിസരത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ഒടുവില്‍ സമരസമിതി നേതാക്കളെ യോഗത്തിലേക്ക് കടത്തിവിട്ടു.  കലക്ടര്‍ ഹാളില്‍നിന്ന് പുറത്തുവന്ന് നേതാക്കളെ കടത്തിവിടുകയായിരുന്നു. സി.പി.എം പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിക്കാത്തതും പ്രശ്നമായി.
സംഭവമറിഞ്ഞ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി. നസിറുദ്ദീനും മുന്‍മന്ത്രി ബിനോയ് വിശ്വവും സ്ഥലത്തെത്തി. യോഗത്തിനുശേഷം എന്‍.എച്ച്-17 കര്‍മസമിതി, ദേശീയപാത സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തില്‍ പ്രകടനവും യോഗവും നടത്തി. സമിതി ജില്ലാ കണ്‍വീനര്‍ എ.ടി. മഹേഷ് അധ്യക്ഷത വഹിച്ചു. ദേശീയപാത സംരക്ഷണ സമിതി ജില്ലാ ചെയര്‍മാന്‍ റസാഖ് പാലേരി, കര്‍മസമിതി സംസ്ഥാന സമിതി അംഗം പ്രദീപ് ചോമ്പാല, വടകര മേഖലാ ചെയര്‍മാന്‍ പി. നാണു, കൊയിലാണ്ടി മേഖല കണ്‍വീനര്‍ അബു തിക്കോടി, സമരസമിതി ജില്ലാ നേതാക്കളായ ബിജു കളത്തില്‍, പി.പി. ബാലഗോപാല്‍, വി.പി. ഭാസ്കരന്‍, പ്രകാശ് കുമാര്‍, റഷീദ് മേലടി, പി.കെ. കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.

Discuss