Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 24 January 2012

അരയിടത്തുപാലം മേല്‍പാലത്തില്‍ അപകടക്കെണിയും

കോഴിക്കോട്: അരയിടത്തുപാലം മേല്‍പാലം നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുന്നതോടൊപ്പം അപകടഭീഷണി ഉയര്‍ത്തുന്നു.
പാലത്തിന്‍െറ കൈവരികള്‍ക്ക് മതിയായ ഉയരമില്ലാത്തതും ഇരുവശത്തും കാല്‍നടയാത്രക്കാര്‍ക്ക് വേണ്ടത്ര സൗകര്യം ഒരുക്കാത്തതുമാണ് അപകടസാധ്യത വര്‍ധിപ്പിക്കുന്നത്.
ബൈക്കിന്‍െറ ഉയരമേ ഇരുവശത്തെയും കൈവരികള്‍ക്ക് ഉള്ളൂ എന്നതിനാല്‍ പാലത്തിലൂടെ കടന്നുപോകുന്ന ഇരുചക്ര വാഹനങ്ങളില്‍ മറ്റു വാഹനങ്ങള്‍ ഇടിച്ചാല്‍ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ 30 അടി താഴ്ചയിലുള്ള റോഡിലേക്ക് വീഴുമെന്നത് ഉറപ്പാണ്.
ഇതാണ് തിങ്കളാഴ്ച രാത്രി പാലക്കാട് സ്വദേശി ശരത്തിന്‍െറ മരണത്തിനും കാരണമായത്.
മേല്‍പാലത്തിലെ വിളക്കുകള്‍ രാത്രി തെളിയാത്ത സ്ഥിതിയിലാണ്. പാലത്തിനു മുകളിലെത്തിയാല്‍ സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അമിത വേഗതയെടുക്കുന്നു എന്ന ആക്ഷേപവും പലരും ചൂണ്ടിക്കാട്ടുന്നു. ഉദ്ഘാടന ശേഷം കഴിഞ്ഞ ഏപ്രില്‍ 16ന് പാലത്തിനു മുകളിലുണ്ടായ അപകടത്തില്‍ കൂരാച്ചുണ്ട് സ്വദേശികളായ മുണ്ടയത്ത് വിപിന്‍ദാസ് (23), ചാലിടം കാവില്‍ അരുണ്‍ (13) എന്നിവര്‍ മരിച്ചിരുന്നു.
പാലത്തിന്‍െറ കൈവരികള്‍ ഉയര്‍ത്തി ഈ അപകടഭീഷണിക്ക് തടയിടണമെന്നാണ് പൊതുവെയുള്ള ആവശ്യം.

Discuss