Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 23 January 2012

പുഴയില്‍ച്ചാടിയ യുവാവിനായി തിരച്ചില്‍

കോഴിക്കോട്: മാങ്കാവ് നടപ്പാലത്തില്‍ നിന്ന് യുവാവ് പുഴയില്‍ച്ചാടിയെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തി. വൈകിട്ട് അഞ്ചരയോടെ യുവാവ് പുഴയില്‍ ചാടിയെന്നാണ് കരുതുന്നത്. തുടര്‍ന്ന് കുറച്ചുദൂരം നീന്തിയതിനുശേഷം യുവാവിനെ കാണാതായതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ബീച്ച്‌സ്റ്റേഷന്‍ ഓഫീസര്‍ സാബുതോമസിന്റെ നേതൃത്വത്തില്‍ മീഞ്ചന്ത സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. യുവാവ് ചാടിയ ഭാഗത്ത് പുഴയില്‍ ചളിനിറഞ്ഞ നിലയിലാണ്. ഉത്തരേന്ത്യക്കാരനായ യുവാവാണ് ചാടിയതെന്ന് സംശയമുണ്ട്.

Discuss