ദോഹ: ഖത്തറിലെ പുതുതായി സ്ഥാപിച്ച മുഹമ്മദ് ഇബ്‌നു അബ്ദുള്‍ വഹാബ് മസ്ജിദ് ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫാ അല്‍താനി ഉദ്ഘാടനംചെയ്തു. ചടങ്ങില്‍ കിരീടാവകാശി ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍താനി, ഭരണാധികാരിയുടെ പ്രത്യേക ഉപദേഷ്ടാവ് ഷെയ്ക്ക് അബ്ദുല്ല ബിന്‍ ഖലീഫാ അല്‍താനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ക്ക് ഹമദ് ബിന്‍ ജാസ്സിം ബിന്‍ ജാബര്‍ അല്‍താനി, അഡൈ്വസറി കൗണ്‍സില്‍ സ്പീക്കര്‍ മുഹമ്മദ് ബിന്‍ മുബാറക്ക് അല്‍ സുലൈഫി, മന്ത്രിമാര്‍, രാജകുടുംബാംഗങ്ങളും ഉന്നതവ്യക്തികളും ചടങ്ങില്‍ സംബന്ധിച്ചു.
ഇസ്‌ലാമിക ലോകത്ത് പുരോഗമനാശയങ്ങള്‍ പ്രചരിപ്പിക്കുകയും, യഥാര്‍ഥ ഇസ്ലാമിന്റെ തത്ത്വങ്ങളെ പരിപോഷിപ്പിക്കുന്നതിന് നേതൃത്വംവഹിക്കുകയും ചെയ്ത മുഹമ്മദ് ഇബ്‌നുഅബ്ദുള്‍വഹാബിന്റെ.............
നാമധേയത്തിലാണീ സ്റ്റേറ്റ് മോസ്‌ക്ക് എന്നറിയപ്പെടുന്ന ഗ്രാന്റ് മോസ്‌ക്ക് സ്ഥാപിച്ചത്. 1878-ല്‍ ഖത്തറിലെ സുബാറയില്‍ സ്ഥാപിച്ച ബൗളാകിബിബ് മസ്ജിദിന്റെ മാതൃകയിലാണിത് സ്ഥാപിച്ചത്.
14,877 ചതുരശ്രമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന കൂറ്റന്‍ മസ്ജിദ് അത്യാധുനിക സൗകര്യങ്ങളോടെ പരമ്പരാഗത ശില്പമാതൃകയിലാണ് പണിതത്. 420 ദശലക്ഷം ഖത്തര്‍ റിയാലാണ് പള്ളിനിര്‍മാണത്തിനായി ചെലവഴിച്ചത്. 2006-ല്‍ പണി തുടങ്ങിയ ഇത് ഈ വര്‍ഷ മാണ് പൂര്‍ത്തിയാക്കിയത്. ആയിരക്കണക്കിന് വാഹനങ്ങള്‍ക്ക് പാര്‍ക്കുചെയ്യാനുള്ള സൗകര്യമുണ്ട്. വര്‍ണദീപങ്ങളില്‍ ചാലിച്ചുനില്‍ക്കുന്ന ഉദ്യാനങ്ങളും പാര്‍ക്കിങ്ങുകളും നഗരത്തിലെത്തുന്നവര്‍ക്ക് നയനമനോഹരമായ കാഴ്ചയാണ്. ജുമു അ: നമസ്‌കാരത്തിനുമുമ്പാണ് പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ദേവാലയം ജനങ്ങള്‍ക്ക് പ്രാര്‍ഥനയ്ക്കായി ഭരണാധികാരി തുറന്നുകൊടുത്തത്.